1 GBP = 105.13
breaking news

ദേശീയ സുരക്ഷയെ തകർക്കാൻ വിദേശ രാജ്യങ്ങൾ ബ്രിട്ടീഷ് സർവ്വകലാശാലകളെ ലക്ഷ്യമിടുന്നതായി എം ഐ5 മുന്നറിയിപ്പ്

ദേശീയ സുരക്ഷയെ തകർക്കാൻ വിദേശ രാജ്യങ്ങൾ ബ്രിട്ടീഷ് സർവ്വകലാശാലകളെ ലക്ഷ്യമിടുന്നതായി എം ഐ5 മുന്നറിയിപ്പ്

ലണ്ടൻ: ദേശീയ സുരക്ഷയെ തകർക്കാൻ വിദേശ രാജ്യങ്ങൾ ബ്രിട്ടീഷ് സർവ്വകലാശാലകളെ ലക്ഷ്യമിടുന്നതായി ബ്രിട്ടന്റെ ദേശീയ ഇന്റലിജൻസ് വിഭാഗമായ എം ഐ5 മുന്നറിയിപ്പ് നൽകി. 24 പ്രമുഖ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് സുരക്ഷാ വകുപ്പുകളും സർക്കാരും വ്യാഴാഴ്ച ഭീഷണിയെക്കുറിച്ച് വിശദീകരണം നൽകി.

സ്വന്തം സൈന്യത്തെയും സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിന് വിദേശരാജ്യങ്ങൾ അത്യാധുനിക ഗവേഷണങ്ങൾ ലക്ഷ്യമിടുന്നതായി അവർക്ക് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർവ്വകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഉപയോഗിച്ച് വിവരങ്ങൾ കൈക്കലാക്കുകയാണ് വിദേശ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുകെ സർവകലാശാലകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഉപപ്രധാനമന്ത്രി ഒരു കൂടിയാലോചന പ്രഖ്യാപിച്ചു.

അതേസമയം ഒരു രാജ്യത്തെയും ഇക്കാര്യത്തിൽ നേരിട്ട് പരാമർശിച്ചിട്ടില്ല, എന്നാൽ ബ്രിട്ടീഷ് അക്കാദമിക് ഗവേഷണത്തിൽ ചൈന അനാവശ്യ സ്വാധീനം ചെലുത്തുമെന്ന് പാർലമെൻ്റിൻ്റെ രഹസ്യാന്വേഷണ, സുരക്ഷാ സമിതി കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.

സാമ്പത്തികവും സൈനികവുമായ കഴിവുകൾ വർധിപ്പിക്കാൻ ബൗദ്ധികമായ വിവരങ്ങൾ മോഷ്‌ടിക്കാൻ ലക്ഷ്യമിടുന്ന രാജ്യങ്ങൾ സെൻസിറ്റീവ് മേഖലകളിലെ ഗവേഷണം ലക്ഷ്യമിടുന്നതായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ലണ്ടൻ ഇംപീരിയൽ കോളേജ് എന്നിവയുൾപ്പെടെയുള്ള സ്‌ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററിൻ്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവായ ഫെലിസിറ്റി ഓസ്വാൾഡ്, ഉന്നത വിദ്യാഭ്യാസം നേരിടുന്ന ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള സർക്കാർ അവലോകനത്തെ തുടർന്നുള്ള യോഗത്തിൽ MI5 ഡയറക്ടർ ജനറൽ കെൻ മക്കല്ലവും യോഗത്തിൽ വൈസ് ചാൻസലർമാരുമായി വിവരങ്ങൾ കൈമാറി.

ഫണ്ടിംഗിൻ്റെ സുതാര്യത മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയകൾ, പ്രധാന യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകൽ, സർവ്വകലാശാലകൾക്കുള്ളിൽ ഗവേഷണ സുരക്ഷാ ശേഷി വികസിപ്പിക്കുന്നതിനുള്ള ഫണ്ടിംഗ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ സുരക്ഷാ നടപടികൾക്ക് ഒരുങ്ങുകയാണ് സർക്കാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more