1 GBP = 104.27

ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ

ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ

ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ് വഴിയാണ് വിവരം എത്തിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്.

ഇപ്പോള്‍ യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു അസ്വസ്ഥയായ ഭാര്യയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അടിയന്തര സാഹചര്യം ബോധ്യപ്പെട്ടതോടെ സഹപാഠികള്‍ അടക്കം ഉള്ളവര്‍ സഹായം ക്രമീകരിക്കുന്നുണ്ട്. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്.

അരുണിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് Dr. ബിജു പെരുങ്ങാത്തറ , നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് ,ട്രഷറർ ഡിക്സ് ജോർജ് ,യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , ട്രഷറർ സാജൻ പടിക്കമാലിൽ, ഹാർലോ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more