1 GBP = 113.59
breaking news

ഉപഭോക്താക്കൾക്ക് നിശ്ചിത ദൂരപരിധിക്കുള്ളിൽ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും സൗകര്യങ്ങളില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ

ഉപഭോക്താക്കൾക്ക് നിശ്ചിത ദൂരപരിധിക്കുള്ളിൽ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും സൗകര്യങ്ങളില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ

ലണ്ടൻ: ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം പിൻവലിക്കാനുള്ള സൗജന്യ ആക്സസ് നൽകുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾക്ക് പിഴ ചുമത്തുമെന്ന് ട്രഷറി സ്ഥിരീകരിച്ചു.
നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സൗജന്യമായി പണം പിൻവലിക്കലും നിക്ഷേപവും ഒരു മൈലിനുള്ളിൽ ലഭ്യമാക്കണമെന്നാണ് പുതിയ നിയമം. അതേസമയം ഗ്രാമപ്രദേശങ്ങളിൽ, പരമാവധി ദൂരം മൂന്ന് മൈലാണ്.

ഈ നീക്കം ശാഖകൾ അടച്ചുപൂട്ടുന്നതും പണത്തിന്റെ ഉപയോഗത്തിലെ ഇടിവും തടയാൻ സാധ്യതയില്ല. എന്നാൽ എടിഎമ്മുകൾ വഴിയോ മുഖാമുഖ സേവനങ്ങൾ വഴിയോ പണത്തിലേക്കുള്ള സൗജന്യ ആക്‌സസിന്റെ നിലവിലെ കവറേജ് നിലനിർത്തുന്നതിനാണ് ദൂരങ്ങൾ തിരഞ്ഞെടുത്തതെന്ന് ട്രഷറി പറഞ്ഞു. ഭാവിയിൽ പണത്തിന്റെ ഉപയോഗം കുറയുകയാണെങ്കിൽ ആ പരിധികൾ നീട്ടാം.

പുതിയ മാർഗനിർദേശപ്രകാരം, എടിഎം അല്ലെങ്കിൽ ബ്രാഞ്ച് പോലുള്ള സേവനം പിൻവലിക്കുകയോ ചെയ്യുന്നതിന് മുൻപ് ഒരു സേവനം പ്രദേശത്ത് ആവശ്യമുണ്ടെങ്കിൽ, നടപ്പാക്കണം. എല്ലാ ഹൈ സ്ട്രീറ്റിനും 1 മൈലിനുള്ളിൽ ആവശ്യമായ സൗകര്യം ഉണ്ടായിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം യുകെയിൽ 2015ന് ശേഷം ശരാശരി അൻപതോളം ബാങ്ക് ശാഖകളാണ് അടച്ച് പൂട്ടുന്നത്. എന്നാൽ ഈ പ്രദേശങ്ങളിൽ പകരം സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കാത്തതാണ് ട്രഷറി നടപടികൾക്ക് കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more