1 GBP = 103.18
breaking news

യുകെ മലയാളിയുടെ പിതാവ് അന്തരിച്ചു .

യുകെ മലയാളിയുടെ പിതാവ് അന്തരിച്ചു .

യുകെയിലെ ലെസ്റ്ററില്‍ താമസിക്കുന്ന ഇടുക്കി ഉപ്പുതോട് സ്വദേശി ജൈസണ്‍ കെ തോമസിന്റെ പിതാവ് തോമസ് കുഴികുത്തിയാനിയില്‍ (74) ഇന്നു രാവിലെ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ഉപ്പുതോട്ടിലെ ആദ്യകാല കുടിയേറ്റക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു തൊമ്മച്ചന്‍ ചേട്ടന്‍ .
പരേതനു അഞ്ചു കുട്ടികള്‍ ആണുള്ളത്. രണ്ടാണും മൂന്നു പെണ്ണും ജൈസനാണ് മൂത്തയാള്‍. ജൈസനും കുടുംബവും ഇന്നു രാവിലെ നാട്ടിലേക്കു പുറപ്പെടും.

തൊമ്മച്ചന്‍ ചേട്ടന്റെ ഭാര്യ മുന്‍ ഇടുക്കി എംപിയും ഇപ്പോള്‍ എംഎല്‍എയുമായ പി. ടി തോമസിന്റെ സഹോദരിയാണ്.
തൊമ്മന്‍ ചേട്ടന്‍ അസുഖംമൂലം കിടപ്പിലായിരുന്നു. ജൈസണ്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതോടൊപ്പം യുകെയിലെ ഇടുക്കി കൂട്ടായ്മ തുടക്കമിടാന്‍ വളരെ മുന്‍പില്‍ നിന്നു. പ്രവര്‍ത്തിച്ചരുന്നു.

പരേതന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ആദരാഞ്ജലികള്‍….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more