1 GBP = 104.20

ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ

ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ

ഗസ്സ: ഇസ്രായേൽ ആക്രമണം മൂലം തകർന്ന് പോയ ഗസ്സയിൽ നിന്നും ബാക്കിയായ അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ. അവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാത്ത ബോംബുകൾ ഉൾപ്പടെ ഉണ്ടാവുമെന്നും യു.എൻ മുൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഏഴ് മാസം നീണ്ടു നിന്ന ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സ്വകയർ മീറ്ററിൽ 300 കിലോ ഗ്രാം എന്ന തോതിൽ അവശിഷ്ടങ്ങൾ ഗസ്സയിലെ ഭൂമിയിൽ ഉണ്ടെന്ന് മുൻ യു.എൻ മൈൻ ആക്ഷൻ സർവീസ് ചീഫ് ഫോർ ഇറാഖ് പെഹർ ലോധാമർ പറഞ്ഞു. നിലവിലെ അവശിഷ്ടങ്ങളുടെ കണക്കനുസരിച്ച് എല്ലാദിവസവും 100 ട്രക്കുകൾ​ ജോലി ചെയ്താലും 14 വർഷമെടുക്കും ഇത് പൂർണമായും നീക്കാനെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ തകർന്ന കെട്ടിടങ്ങളിൽ 64 ശതമാനവും ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ഇനിയും തുടരുകയാണെങ്കിൽ അവശിഷ്ടങ്ങൾ നീക്കാൻ എത്ര സമയമെടുക്കുമെന്ന് കണക്ക് കൂട്ടാൻ പോലുമാവില്ല. ഗസ്സയുടെ പുനർ നിർമാണം അപകടകരമായ ഒരു ജോലി കൂടിയാണ്. ഇസ്രായേൽ ഗസ്സക്ക് മേൽ വർഷിച്ച ആയുധങ്ങളിൽ 10 ശതമാനമെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാതെ കിടക്കുന്നുണ്ടാവും. ഇത് നിർവീര്യമാക്കുക എന്ന ഭാരിച്ച ജോലി കൂടി ഗസ്സയുടെ പുനർ നിർമാണത്തിന് മുമ്പായി പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗ​സ്സ​യി​ലെ റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ള്ളി​യാ​ഴ്ച വ്യാ​പ​ക ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇ​തെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് റ​ഫ​യി​ൽ ക​ര​യാ​ക്ര​മ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 75 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 34,356 ആ​യി. 77,368 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മ​സ്‍ജി​ദു​ൽ അ​ഖ്സ​യി​ൽ ജു​മു​അ ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ നി​ര​വ​ധി ഫ​ല​സ്തീ​നി യു​വാ​ക്ക​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം ത​ട​ഞ്ഞു. ചി​ല​രെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ആ​യി​ര​ത്തി​ലേ​റെ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ർ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​രാ​ധ​ന നി​ർ​വ​ഹി​ച്ചി​രു​ന്നു. വെ​സ്റ്റ് ബാ​ങ്കി​ലെ നു​സൈ​റാ​ത്തി​ൽ ഫ​ല​സ്തീ​നി​യെ ഇ​സ്രാ​യേ​ൽ പൗ​ര​ൻ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more