1 GBP = 113.59
breaking news

വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി

വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി

റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി സ്‌പെയിനിന്റെ ഹൈ കൗൺസിൽ ഫോർ സ്‌പോർട് (സിഎസ്‌ഡി). ലാ ലിഗ മത്സരത്തിൽ താരത്തെ വംശീയമായി അധിക്ഷേപിച്ച പത്തിലധികം റയൽ വല്ലാഡോളിഡ് ആരാധകരെ ശിക്ഷിക്കുമെന്ന് സി.എസ്.ഡി അറിയിച്ചു.

കായിക രംഗത്തെ അക്രമം, വംശീയത, സെനോഫോബിയ എന്നിവയ്‌ക്കെതിരായ കമ്മീഷൻ 10 ലധികം ആരാധകരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിഎസ്‌ഡി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 4,000 യൂറോ (ഏകദേശം $ 4,300) പിഴയും ഒരു വർഷത്തെ വിലക്കും ഉൾപ്പെടുന്ന ശിക്ഷകൾ ശുപാർശ ചെയ്യുമെന്നും സിഎസ്‌ഡി അറിയിച്ചു.

ഡിസംബർ 30 ന് നടന്ന മത്സരത്തിന് പിന്നാലെ ലാലിഗ പൊലീസിൽ പരാതി നൽകുകയും, വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ സമർപ്പിക്കുകയും ചെയ്തു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മാഡ്രിഡ് വല്ലാഡോളിഡിനെ പരാജയപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more