1 GBP = 113.59
breaking news

ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ഇരട്ടിയാക്കാൻ യുകെ പോലീസ്

ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ഇരട്ടിയാക്കാൻ യുകെ പോലീസ്

ലണ്ടൻ: അടുത്ത ആറ് മാസത്തിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുന്നതിന് റെട്രോസ്പെക്റ്റീവ് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗം ഇരട്ടിയാക്കാൻ പോലീസ്. ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മെയ് മാസത്തോടെ പോലീസ് ദേശീയ ഡാറ്റാബേസിലെ ദൃശ്യങ്ങളിൽ നിന്ന് 200,000 ത്തോളംക്രിമിനലുകളെ ലക്ഷ്യമിടുന്നതായി പോലീസ് വകുപ്പ് ചുമതലയുള്ള മന്ത്രി ക്രിസ് ഫിൽപ്പ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇതിനകം തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി.

അടുത്തയാഴ്ച ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്‌ലി പാർക്കിൽ നടക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സുരക്ഷാ ഉച്ചകോടിക്ക് മുമ്പ്, ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (എൽഎഫ്ആർ) ക്യാമറകൾ കൂടുതൽ വ്യാപകമായി പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശങ്ങളും പോലീസിന് നൽകിക്കഴിഞ്ഞു. കുറ്റവാളികളെക്കാൾ ഒരു പടി മുന്നിൽ നിൽക്കാനും ബ്രിട്ടനിലെ തെരുവുകൾ സുരക്ഷിതമാക്കാനും ഈ മുന്നേറ്റങ്ങൾ പോലീസിനെ അനുവദിക്കുമെന്ന് ഫിൽപ് പറഞ്ഞു.

ഈ ആഴ്ച ആദ്യം, ചെംസ്ഫോർഡിലെയും സൗത്ത്ഹെൻഡിലെയും ഹൈ സ്ട്രീറ്റുകളിൽ എൽഎഫ്ആർ പരീക്ഷണം ആരംഭിച്ചതായി എസെക്സ് പോലീസ് വെളിപ്പെടുത്തി. അഞ്ച് പോസിറ്റീവ് അലേർട്ടുകൾക്ക് ശേഷം ബലാത്സംഗം ആരോപിച്ച് ഒരാൾ ഉൾപ്പെടെ മൂന്ന് അറസ്റ്റുകൾ ഇതിനകം നടത്തിയതായി സേന അറിയിച്ചു.

അതേസമയം പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പോലീസിന്റെ സാങ്കേതികവിദ്യയുടെ വിന്യാസത്തെ അപകടകരമായ സ്വേച്ഛാധിപത്യ നിരീക്ഷണം എന്ന് വിശേഷിപ്പിക്കുകയും, ഇത് യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more