1 GBP = 113.59
breaking news

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് ഓണാഘോഷങ്ങൾ വർണ്ണാഭമായി.

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് ഓണാഘോഷങ്ങൾ വർണ്ണാഭമായി.

ലണ്ടൻ : ഈസ്റ്റ് ലണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ ഈസ്റ്റ് ലണ്ടൻ മലയാളിഅസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം സെൻറ് പീറ്റേഴ്സ് മാസ് സെൻററിൽ വച്ച് സെപ്റ്റംബർ മൂന്നാം തീയതി ഞായറാഴ്ച വർണ്ണശബളമായി നടത്തുകയുണ്ടായി. പ്രസിഡൻറ് ജോസ് കൊച്ചുപുരയുടെ അധ്യക്ഷതയിൽ സെക്രട്ടറി ജിജി നെടുവേലിയുടെ സാന്നിധ്യത്തിൽ നടത്തിയ ഓണാഘോഷം ഇറ്റാലിയൻ കൗൺസിലർ ഗ്രേസിയ ഗസ്റ്റ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് സബിത് പിള്ളയുടെയും റാണി രാജേഷിന്റെയും നേത്യത്തത്തിൽ നടത്തിയ കലാ, കായിക പരിപാടികൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു :കേരള തനിമയിൽ സമൃദ്ധമായ ഓണസദ്യ ഏവരും സ്വാദിഷ്ടമായി ആസ്വദിച്ചു .

തുടർന്ന് നടത്തിയ ജനറൽബോഡി മീറ്റിംഗിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ച ശേഷം നടത്തിയ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻറെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡൻറ് ബാബു തോമസിനെയും സെക്രട്ടറിയായി രാജേഷ് രാജുവിനെയും ട്രഷറായി ഷിനോ കുര്യാക്കോസിനെയും വൈസ് പ്രസിഡണ്ടായി സിൽവി ജിജിയെയും കമ്മിറ്റി മെമ്പറായി ലൂക്കോസ് അലക്സിനെയും ലേഡി റപ്രസെന്ററ്റീവ് ആയി പ്രീതുവിനെയും പോഗ്രാം കോർഡിനേറ്റർ ആയി സബിത്ത് പിള്ളയേയും . അഡ്വയ്സർ ആയി സാജൻ പടിക്ക്യമ്യാലിൽനെയും തെരഞ്ഞെടുക്കുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more