1 GBP = 113.59
breaking news

ഡോ.സി.എം വർഗ്ഗീസ് ചിറക്കലിന് ബോൾട്ടണിൽ അന്ത്യവിശ്രമമൊരുങ്ങും….. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് 

ഡോ.സി.എം വർഗ്ഗീസ് ചിറക്കലിന് ബോൾട്ടണിൽ അന്ത്യവിശ്രമമൊരുങ്ങും….. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് 

ഇക്കഴിഞ്ഞ മെയ് 31 ന് ബോൾട്ടണിൽ മരണമടഞ്ഞ  മലയാളി ഡോക്ടർ സി.എം. വർഗ്ഗീസ് ചിറക്കലിന്റെ (80) മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് ബുധനാഴ്ച (05/07/ 2023) രാവിലെ 11 മണിക്ക് ബോൾട്ടണിലെ സെന്റ്. എതൽബർട്സ് ദേവാലയത്തിൽ നടക്കും. ബോൾട്ടൻ സെന്റ്. ആൻസ് ഇടവക വികാരി ഫാ. ജോൺ പുളിന്താനത്തിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് അന്ത്യകർമ്മങ്ങൾ ആതർട്ടണിലെ ഹവ് ബ്രിഡ്ജ് ക്രീമറ്റോറിയത്തിലും നടക്കുന്നതുമാണ്.

ഡോക്ടറുടെ മൃതശരീരം കഴിഞ്ഞ ദിവസം (02/07/2023, ഞായർ) ഉച്ച കഴിഞ്ഞ് 2 മണി മുതൽ 4 വരെ ലീയിലെ സാൻകി & മങ്ക്സ് ഫ്യൂണറൽ ഡയറക്ടേഴ്സിൽ പൊതുദർശനത്തിനായി ക്രമീകരണം ചെയ്തിരുന്നു. ഡോ. വർഗ്ഗീസിന് അന്തിമോപചാരം അർപ്പിക്കുവാൻ നിരവധി ബോൾട്ടൻ മലയാളികൾ എത്തിയിരുന്നു. ബോൾട്ടണിലെ ആദ്യ മലയാളി കുടിയേറ്റക്കാരനായ ഡോ. വർഗ്ഗീസ് തൊടുപുഴ, കൊന്നത്തടി സ്വദേശിയാണ്.

മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവലയത്തിൻ്റെ വിലാസം:-

St. Ethelbert’s Church,

Lovers Lane, Atherton

M46 0PZ.

ഫ്യൂണറൽ നടക്കുന്ന സിമിത്തേരിയുടെ വിലാസം:-

Howe Bridge Crematorium,

Lovers Lane, Altherton,

M46 0PZ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more