ദീക്ഷയുടെ `സമർപ്പണ ´ 2023 മെയ് 6 –ന് ബിർമിംഗ്ഹാമിൽ അരങ്ങേറുന്നു. ഇത് സമർപ്പണയുടെ ആറാം (6th) വർഷമാണ്. മികച്ച ഒരു കലാവിരുന്ന് ആയ സമർപ്പണയിൽ തിരഞ്ഞെടുക്കപ്പെട്ട കലാകാരൻമാരും കലാകാരികളുമാണ് നിങ്ങൾക്കായി നൃത്തസംഗീതരൂപങ്ങൾ അവതരിപ്പിക്കുന്നത് . ഇത്തവണ സമർപ്പണയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ‘മെഗാ ആർട്സ് ഇവന്റ്’ ആയാണ് സമർപ്പണ അവതരിപ്പിക്കുന്നത്.
പ്രോഗ്രാം ലിസ്റ്റ് :-
Part 1 മ്യൂസിക് & ഡാൻസ് ( പരിചയസമ്പന്നരായ ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുന്നത് ) .
2) Part 2 — ദാസ്യം യു. കെ.യുടെ മോഹിനിയാട്ടം. പ്രശസ്ത നർത്തകിയും കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ ഗുരു കലൈമാമണി ഗോപികാവർമ്മയുടെ ശിഷ്യരായ നർത്തകികൾ അവതരിപ്പിക്കുന്ന മോഹിനിയാട്ടം .
3) ‘തൃതീയ പ്രകൃതി’ —( The third gender ) എന്ന ഡാൻസ് ഡ്രാമ — ഇത് അവതരിപ്പിക്കുന്നത് ക്ഷേത്ര ഡാൻസ് കമ്പനിയാണ്. concept & കോറിയോഗ്രഫി — പ്രശസ്തനർത്തകനും നൃത്താധ്യാപകനുമായ കലാക്ഷേത്ര സന്തോഷ് മേനോന്റേതാണ് . Arts Council England ആണ് തൃതീയ പ്രകൃതി ഫണ്ട് ചെയ്തിരിക്കുന്നത്.
4 ) ദീക്ഷയുടെ ‘അനാർക്കലി’ എന്ന മ്യൂസിക്കൽ ഡ്രാമ — ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ ഫണ്ട് കൊണ്ടാണ് `അനാർക്കലി’ നിർമ്മിച്ചത്. Concept , Choreography and artistic direction — ആരതി അരുൺ , സംവിധാനം — ബ്രയൻ എബ്രഹാം .
കൂടാതെ ദീക്ഷയുടെ അവാർഡ്സ് സെറിമണിയും( ഫോർ പെർഫോമിംഗ് ആർട്ടിസ്‌റ്റ്സ് ഓഫ് ഇൻഡ്യൻ ആർട്സ് ) ഈ വേദിയിൽ നടക്കുന്നു.
ദീക്ഷയുടെ അവാർഡ് ജേതാക്കൾ
Youth lcon — Breeze George & Akshaya Kumar . P. G.
Artistic Excellence — Hiten Mistry
Women of Arts — Dr. Rajani Palakkal
Life time Contribution to Arts — Vijay Venkat
എല്ലാ കലാസ്നേഹികളേയും സമർപ്പണ 2023 എന്ന ഈ കലാവിരുന്നിലേയ്ക്ക് ഹൃദയപൂർവ്വം ക്ഷണിയ്ക്കുന്നതായി ദീക്ഷയുടെ ഡയറക്ടർമാർ — ബ്രയൻ എബ്രഹാം (ചെയർ ഓഫ് ദ ബോർഡ് ), ആരതി അരുൺ , ജോസഫ് കുര്യാക്കോസ് എന്നിവർ അറിയിച്ചു.
Date — May 6th , Saturday . Time — 3.30 PM — 8.30 PM. Venue — John Henry Newman Catholic College , Birmingham B 37 5 GA .
ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിരിയ്ക്കുന്നു. സ്നാക്ക്സ്, ഡിന്നർ എന്നിവ ടിക്കറ്റിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് പേജ് ( Deekshaa ) , ഇൻസ്റ്റാഗ്രാം — @ deekshaa . arts എന്നിവ സന്ദർശിക്കുക.
Sponsors — Ample mortgages and Paul John & co. Solicitors .
click on malayalam character to switch languages