1 GBP = 113.59
breaking news

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി.

പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more