1 GBP = 113.59
breaking news

കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം  എബി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യുന്നു…

കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം  എബി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യുന്നു…

കോവിഡ് 19′ മഹാമാരിയെ തുടർന്ന്  വളരെ നാളുകളായി ലോകമെമ്പാടു മുള്ള കൂട്ടായ്മ്മക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നല്ലോ. ഇംഗ്ലണ്ടിൻറെ അക്ഷര നഗരിയിൽ സ്ഥിതിചെയ്യുന്ന   കംബ്രിഡ്‌ജ് മലയാളി കൂട്ടായ്‌മയും അവരുടെ പ്രവർത്തകരെ പരസ്‌പരം കാണുന്നതിനോ സൗഹൃദം പങ്കിടുന്നതിനോ സാധിച്ചിരുന്നില്ല.  ഭാഗ്യവശാൽ ഈ വർഷം നമ്മുടെ അസോസിയേഷൻറെ ഈസ്റ്റർ  വിഷു ആഘോഷങ്ങൾ സംയുക്തമായി നടത്തുന്നതിന് നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അതി വിപുലമായ പരിപാടികളോടെ ഈ ആഘോഷങ്ങൾ വർണാഭമാക്കാൻ കേംബ്രിഡ്‌ജ് മലയാളീ അസോസിസിയെഷൻ ഒരുങ്ങിക്കഴിഞ്ഞു. 

നാളെ വൈകുന്നേരം 530 ന്  കേംബ്രിഡ്ജിനടുത്തുള്ള ഫുൾബോൺ വില്ലേജ് ഹാളിൽ വച്ചുനടക്കുന്ന ആഘോഷ പരിപാടികൾ യുക്മാ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്ത്യൻ ഉൽഘാടനം ചെയ്യുന്ന താണ്. ചടങ്ങിൽ കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി. മഞ്ചു ബിനോയ് അദ്ധ്യക്ഷത വഹിക്കുന്നതാണ്. 

വളരെ നാളത്തെ ഇടവേളക്കുശേഷം നടക്കുന്ന ഒരു കൂട്ടായ്‌മയുടെ ആവേശത്തിലാണ് അസോസിയേഷന്റെ പ്രവർത്തകരും കുടുംബങ്ങളും.  ഡാൻസ് പ്രോഗ്രാമുകൾ, ഗാനങ്ങൾ, ഡി.ജെ.  മ്യൂസിക് പ്രോഗ്രാമുകൾ തുടങ്ങി, പ്രശസ്‌തനായ കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാമുകളും, ഗാനമേളയും ആഘോഷ പരിപാടിക്ക് കൊഴുപ്പേകും.  കേംബ്രിഡ്ജ് മലയാളീ അസോസിസിയേഷന്റെ സ്പെഷ്യൽ ഗസ്റ്റ് ആയി കലാഭവൻ ദിലീപ് എത്തുന്നു എന്നതുതന്നെ ഈ വർഷത്തെ ആഘോഷ ങ്ങളുടെ പ്രത്യേകതയാണ്.  ആഘോഷ പരിപാടികളുടെ ചുക്കാൻപിടിക്കുന്ന സെക്രട്ടറി ശ്രീ. ഷിനു നായർ സ്വാഗതവും, ട്രഷറർ ശ്രീ. ജോജി ജോസഫ് ഈസ്റ്റർ വിഷു സന്ദേശവും, ശ്രീ. സിനോയ് തോമസ്  കൃതജ്ഞതയും അർപ്പിക്കുന്നതാണ്. 

സി.എം.എ. ഒരുക്കിയിരിക്കുന്ന റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിന് വളരെ ആകർഷണീയമായ സമ്മാനങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. 

കേംബ്രിഡ്ജ് മലയാളീ അസോസിയേഷനെ സ്നേഹിക്കുന്ന എല്ലാ മലയാളികളും നമ്മുടെ ഈ വർഷത്തെ ആഘോഷപരിപാടികളിൽ പങ്കെടുത്തു വിജയിപ്പിക്കുന്നതിനും അസ്സോസിയേഷനൊരുക്കുന്ന  വിഭവ സമുദ്ധമായ ഈസ്റ്റർ വിഷു ഡിന്നർ ആസ്വദിക്കുന്നതിനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more