1 GBP = 113.59
breaking news

അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തി

അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തി

അങ്കാറ: തുർക്കിയയിൽ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തി. ദക്ഷിണ തുർക്കിയയിലെ അന്റാക്യ നഗരത്തിലെ ഹറ്റായ്സ്പോർ ക്ലബിനായി കളിക്കുന്ന 31കാരൻ താമസിച്ചിരുന്ന കെട്ടിടം ഭൂകമ്പത്തിൽ തകർന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ അറ്റ്സുവിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

താരത്തെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയതായി ഘാന ഫുട്ബാൾ അസോസിയേഷനാണ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചത്. ഘാനക്കായി 65 മത്സരങ്ങൾ കളിച്ചിട്ടുള്ള അറ്റ്സു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, എവർട്ടൺ, ബോൺമൗത്ത്, ന്യൂകാസിൽ യുനൈറ്റഡ് തുടങ്ങിയവയുടെ താരമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more