1 GBP = 113.59
breaking news

അന്താരാഷ്ട്ര വടംവലി മത്സരം: ചിക്കാഗോയിൽ ടീം യു ക്കെയ്ക്ക് ഉജ്ജ്വല വിജയം

അന്താരാഷ്ട്ര വടംവലി മത്സരം: ചിക്കാഗോയിൽ ടീം യു ക്കെയ്ക്ക് ഉജ്ജ്വല വിജയം

ജോബിൻ വർഗ്ഗീസ്

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ടീം യു കെ യ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കയിലെ സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ നടത്തിയ ഒൻപതാമത് അന്താരാഷ്ട്ര വടംവലി ത്തിലാണ് ടീം യു കെ ഉജ്ജ്വല വിജയം നേടിയത്.

ഫൈനലിൽ കോട്ടയം ബ്രദേഴ്സ് കാനഡ യോടാണ് ടീം യുകെ ഏറ്റുമുട്ടിയത്. ആദ്യ റൗണ്ടിൽ കോട്ടയം ബ്രദേഴ്സ് ലീഡ് ചെയ്തു . എന്നാൽ രണ്ടാം റൗണ്ടിൽ ടീം യുകെ കരുത്ത് കാട്ടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷത്തിൽ കാലിടറിയതാണ് തങ്ങളെ രണ്ടാം സ്ഥാനത്തിൽ എത്തിച്ചതെന്ന് ടീം യുകെ ക്യാപ്റ്റൻ ഷിജു അലക്സ് മത്സര ശേഷം പറഞ്ഞു.

അമേരിക്ക, ഓസ്ട്രേലിയ, കാനഡ, യു കെ, മാൾട്ട എന്നീ രാജ്യങ്ങളിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ 16 ടീമുകളാണ് മത്സരത്തിനായി കളത്തിലിറക്കിയത്.

ഷിജു അലക്സിന്റെ നേതൃത്വത്തിൽ ഗിരീഷ് ശശി, ജോബിൻ വർഗീസ്, നോബി ജോസഫ്, മെൽവിൻ, ജിനുവർ ഈപ്പൻ, അനീഷ് കുര്യൻ, റെജി ജോർജ്ജ്, മാത്യൂ ജോസ്, തുടങ്ങിയവരാണ് ടീം യുകെയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങത്.

മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 11111 അമേരിക്കൻ ഡോളറും എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് 5555 ഡോളറും എവർ റോയിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിച്ചവർക്ക് 3333 ഡോളറും ട്രോഫിയും നാലാം സ്ഥാനത്തിന് 1111 ഡോളറുമാണ് സമ്മാന തുക. ടൂർണമെന്റിൽ ടീം യു കെ യുടെ ജിനുവർ ഈപ്പൻ ബെസ്റ്റ് ഫ്രണ്ടിനും അർഹനായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more