1 GBP = 113.59
breaking news

കാർഡിഫ് മലയാളി അസോസിയേഷൻ ഇരുപതാം വാർഷികത്തിന്റെ നിറവിൽ ഓണം ആഘോഷിച്ചു.

കാർഡിഫ് മലയാളി അസോസിയേഷൻ ഇരുപതാം വാർഷികത്തിന്റെ നിറവിൽ ഓണം ആഘോഷിച്ചു.

ബെന്നി അഗസ്റ്റിൻ

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷൻ ആയ കാർഡിഫ് മലയാളി അസോസിയേഷൻ ഇരുപതാം വാർഷികം September 9 തിന് അതിഗംഭീരമായി ഓണാഘോഷത്തോടെ കൊണ്ടാടി. മലയാളികൾ യുകെയിൽ കുടിയേറിയ ഉടനെ തന്നെ കാർഡിഫിൽ മലയാളി അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. ഇപ്പോൾ കാർഡിഫിൽ ഏകദേശം 1000 മലയാളി കുടുംബങ്ങൾ ഉണ്ട് എന്ന് കരുതുന്നു. കാർഡിഫ് മലയാളി അസോസിയേഷൻ യുക്മയുടെ ആദ്യകാല അംഗമാണ്.

കാർഡിഫ് മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഗ്ലെൻവുഡ്‌ പള്ളി ഹാളിൽ വച്ചാണ് നടത്തിയത്. ഇരുപതാം വാർഷികം എന്നുമെന്നും ഓർത്തിരിക്കുവാൻ ചീഫ് ഗസ്റ്റ് ആയി വന്നത് വെയിൽസ്‌ ഗവർമെന്റിന്റെ ബഹുമാനപ്പെട്ട സോഷ്യൽ ജസ്റ്റീസ് മിനിസ്റ്റർ മിസ്സിസ് ജെയിൻ ഹട് (Mrs Jane Hutt) , അതുപോലെ തന്നെ വെയിൽസ്‌ ചീഫ് നേഴ്സ് ആയ മിസ്സിസ് സൂ ട്രാൻക (Mrs Sue tranka), കാർഡിഫ് NHS Workforce Head മിസ്റ്റർ ഇയാൻ ഓവൻ (Mr Ian Owen ) എന്നിവർ ആയിരുന്നു.

സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷത്തിന് തുടക്കം കുറിച്ച്. മിനിസ്റ്റർ മിസ്സിസ് ജെയിൻ ഹട് തിരി കൊളുത്തി ഉത്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് Dr മനോജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സിജി സലിംകുട്ടി എല്ലാവരെയും സ്വാഗതം ചെയ്തു. ജി സി എസ സി യിലും എ ലെവെലിലും ഉള്ള വിജയികളെ അവാർഡ് നൽകി ആദരിച്ചു. പിന്നീട് മാവേലിയെ ഹാളിലേക്ക് ആഘോഷമായി ആനയിക്കുകയും ചെയ്ത ശേഷം വളരെ രുചികരമായ ഓണസദ്യ എല്ലാവർക്കുമായി ഒരുക്കി. സദ്യക്ക് ശേഷം കലാപരിപാടികളും കൊച്ചിൻ ഗോൾഡൻ ഹീറ്റ്സിന്റെ ഗാനമേളയും മിമിക്രിയും ഉണ്ടായിരുന്നു. ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ വടംവലി നടന്നു. 500ല്‍ പരം മെമ്പേഴ്സ് പങ്കെടുത്ത CMA യുടെ ഇരുപതാമത്തെ വാർഷികം കൂടിയായ ഈ ഓണാഘോഷം ഉജ്ജ്വല വിജയമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more