1 GBP = 113.59
breaking news

യുകെ മലയാളീയുടെ സഹോദരൻ, കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ ബ്രദർ ബിജോയുടെ മൃതസംസ്കാരം വെള്ളിയാഴ്ച്ച നടത്തപ്പെടും

യുകെ മലയാളീയുടെ സഹോദരൻ, കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ ബ്രദർ ബിജോയുടെ മൃതസംസ്കാരം വെള്ളിയാഴ്ച്ച നടത്തപ്പെടും

ജിജോ അരയത്ത്

യുകെയിലെ സറെ ഫ്രിൻലിയിൽ താമസിക്കുന്ന ബെറ്റ്സി റെജിയുടെ ഏക സഹോദരനും, അദിലാബാദ്‌ രൂപതയിൽ മിഷൻ പ്രവർത്തനം നടത്തുകയുമായിരുന്ന ബ്രദർ ബിജോ പാലംപുരയ്ക്കൽ കഴിഞ്ഞ ദിവസമാണ് ആകസ്മികമായി മരണമടഞ്ഞത്.

അദിലാവാദ് മിഷന്റെ ഭാഗമായി ചെന്നൂരിലെ അസ്സീസി ഹൈസ്കൂളിൽ സേവനം ചെയ്‍തിരുന്ന ബ്രദർ ബിജോ കഴിഞ്ഞ ദിവസം ഗോദാവരി നദിയിൽ ഒഴുക്കിൽ പെടുകയും മരിക്കുകയുമാണ് ഉണ്ടായത്. കോട്ടയം, കോതനല്ലൂർ ഇമ്മാനുവേൽ ഹൈസ്കൂൾ, കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യഭാസത്തിനു ശേഷം യുകെയിൽ നിന്ന് എം ബി എ കരസ്ഥമാക്കിയതിനു ശേഷം സെമിനാരിയിൽ ചേരുകയായിരുന്നു ബ്രദർ ബിജോ പാലംപുരയ്ക്കൽ. കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗമായാ ബ്രദർ ബിജോ കോട്ടയം മല്ലപ്പിള്ളി സ്വദേശിയാണ്. ബ്രദർ ബിജോയുടെ മൃതസംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 .30 ന് കോട്ടയം തെള്ളകത്തുള്ള കപ്പൂച്ചിൻ വിദ്യഭവനിൽ നടത്തപ്പെടുന്നതാണ്.

പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല്ല​​​പ്പ​​​ള്ളി പാ​​​ലം​​​പു​​​ര​​​യ്ക്ക​​​ൽ പി.​​​ടി.​ തോ​​​മ​​​സി​​​ന്‍റെ​​യും ഗ്രേ​​​സി​​യു​​ടെ​​​യും മ​​​ക​​​നാ​​​ണ് ബിജോ , ബിൻസിയാണ് മറ്റൊരു സഹോദരി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ബന്ധുക്കളും . സുഹൃത്തുക്കളുമുള്ള ബിജോയുടെ വിയോഗ വാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് മോചിതരാകുവാൻ കുടുംബാംഗങ്ങൾക്കു ഇതുവരെ സാധിച്ചിട്ടില്ല .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more