1 GBP = 113.31
breaking news

ബോസ്നിയൻ കൂട്ടക്കുരുതി; രണ്ട് സെർബ് ഉദ്യോഗസ്ഥരുടെ ശിക്ഷ വർധിപ്പിച്ച് യു.എൻ കോടതി

ബോസ്നിയൻ കൂട്ടക്കുരുതി; രണ്ട് സെർബ് ഉദ്യോഗസ്ഥരുടെ ശിക്ഷ വർധിപ്പിച്ച് യു.എൻ കോടതി

ഹേ​ഗ്: മു​ൻ സെ​ർ​ബി​യ​ൻ പ്ര​സി​ഡ​ന്റ് ​െസ്ലാ​ബോ​ദ​ൻ ​മി​ലോ​സെ​വി​ച്ചി​നു കീ​ഴി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന ര​ണ്ടു​പേ​രു​ടെ ശി​ക്ഷ കാ​ലാ​വ​ധി നീ​ട്ടി യു.​എ​ൻ കോ​ട​തി. ക്രോ​യേ​ഷ്യ, ബോ​സ്നി​യ, ഹെ​ർ​സ​ഗോ​വി​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ർ​ബു​ക​ള​ല്ലാ​ത്ത​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ന​ട​ത്തി​യ ക്രൂ​ര​ത​ക​ളു​ടെ പേ​രി​ലാ​ണ് സ്റ്റാ​നി​സി​ച്, സി​മാ​റ്റോ​വി​ച് എ​ന്നി​വ​ർ​ക്ക് 12 വ​ർ​ഷ​മാ​യി​രു​ന്ന ജ​യി​ൽ​ശി​ക്ഷ 15 വ​ർ​ഷ​മാ​ക്കി​യ​ത്.

മി​ലോ​സെ​വി​ച് ഭ​ര​ണ​ത്തി​ലി​രി​ക്കെ സ്റ്റാ​നി​സി​ച് സു​ര​ക്ഷാ​വി​ഭാ​ഗം മു​ൻ ത​ല​വ​നും സി​മാ​റ്റോ​വി​ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്നു. മി​ലോ​സെ​വി​ച് വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.

ബോ​സ്നി​യ​ൻ മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ ന​ട​ന്ന വം​ശ​ഹ​ത്യ​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് കു​രു​തി​ക്കി​ര​യാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ വി​ചാ​ര​ണ തു​ട​രു​ക​യാ​ണ്. സെ​ർ​ബി​യ​ൻ ഭ​ര​ണ​കൂ​ടം നേ​രി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് വി​ധി​യെ​ന്ന് ഉ​ത്ത​ര ബോ​സ്നി​യ​യി​ലെ ഇ​ര​ക​ളു​ടെ സം​ഘ​ട​ന മേ​ധാ​വി മു​നീ​ർ താ​ഹി​റോ​വി​ച് പ​റ​ഞ്ഞു. സെ​ർ​ബി​യ​ൻ പൊ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നേ​രി​ട്ട് പ​ങ്കാ​ളി​യാ​യെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​യെ​ന്ന് ആം​നെ​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ലി​ലെ ജെ​ലീ​ന സെ​സാ​ർ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more