1 GBP = 113.59
breaking news

ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ബിന്ദു ലിജോ അന്തരിച്ചു ; കാന്‍സര്‍ ചികിത്സയിലിരിക്കേ മരണം

ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ബിന്ദു ലിജോ അന്തരിച്ചു ; കാന്‍സര്‍ ചികിത്സയിലിരിക്കേ മരണം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കാൻസർ സ്ഥിരീകരിച്ചത്. ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ലിജോ ജോര്‍ജിന്റെ ഭാര്യ ബിന്ദു ലിജോ (46) അന്തരിച്ചു. കാന്‍സര്‍ ചികിത്സയിലിരിക്കേയാണ് മരണം. ഒരു വര്‍ഷം മുമ്പാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സ തുടരവേയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.

ബിന്ദുവിന്റെ മാതാപിതാക്കള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. കടുത്തുരുത്തി വല്ലയില്‍ വി ജെ ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ് ബിന്ദു ലിജോ.അങ്കമാലി സെന്റ് ജോര്‍ജ് ഇടവകാംഗമായ ലിജോ പള്ളിപ്പാട്ട് കുടുംബാംഗമാണ്. നാലു മക്കളാണുള്ളത്.
ഗ്ലോസ്റ്ററിൽ തന്നെ താമസിക്കുന്ന ബിജോയ് ജോൺ സഹോദരനാണ്

മലയാളി സമൂഹം കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ട്. ഫാ ജിബിന്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ഒപ്പീസ് നടന്നു.
യുകെ മലയാളി സമൂഹത്തിന് ഏറെപ്രിയപ്പെട്ടവരായിരുന്നു ബിന്ദുവിന്റെ കുടുംബം. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും ഫാമിലി യൂണിറ്റ് പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.

സംസ്‌കാരം യുകെയില്‍ തന്നെ നടന്നാതാനാണു കുടുംബം ആഹ്രഹിക്കുന്നത്. ദിവസം പിന്നീട് തീരുമാനിക്കും. പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യുക്മ ന്യൂസും പങ്കുചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more