1 GBP = 113.59
breaking news

ബിഹാറില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

ബിഹാറില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ബിഹാർ സർക്കാർ. ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ സാമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കിയത്. ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം ഡ്യൂട്ടിക്കിടെ പൊലീസ് സേനയെ തീര്‍ത്തും കളങ്കപ്പെടുത്തുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമവും മറ്റും ഉപയോഗിക്കുന്നത് ജോലിയിക്ക് വെല്ലുവിളിയാകുമെന്നും അതിനാല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നും അതിനായി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അതുകൊണ്ട് തന്നെ നിയമം ഉടന്‍ പ്രബല്ല്യത്തില്‍ വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more