1 GBP = 113.59
breaking news

ഹള്ളിലെ ബേബി ചേട്ടന്റെ പൊതുദർശനം ജൂൺ 24 ശനിയാഴ്ച 12 മണിക്ക്

ഹള്ളിലെ ബേബി ചേട്ടന്റെ പൊതുദർശനം ജൂൺ 24 ശനിയാഴ്ച 12 മണിക്ക്

വർഗ്ഗീസ് ഡാനിയേൽ

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ഷയറിലെ ഹള്ളിൽ ഇൽ നിര്യാതനായ ഇരിട്ടി മണക്കടവ് സ്വദേശിയും ഹൾ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ഹിമ) സജ്ജീവ പ്രവർത്തകനും ആയിരുന്ന പള്ളത്ത്കുഴി ബേബി (57 വയസ്സ്) (റിട്ട. നേവി ഉദ്യോഗസ്ഥൻ) യുടെ പൊതുദർശനവും ശുശ്രുഷകളും ഹൾ സെന്റ് ആന്റണി ആൻഡ് അവർ ലേഡി പള്ളിയിൽ ശനിയാഴ്ച 12 മണിക്ക് നടത്തപെടും .

പിന്നീട് മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോകുന്നതും സംസ്കാര ശുശ്രൂഷകൾ ഇരിട്ടി മണക്കടവിലുള്ള സ്വവസതിയിലും സംസ്കാരം സെന്റ്‌ തോമസ് ഫൊറോന പള്ളിയിലും നടത്തപ്പെടും. ഹൾ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന മേരിക്കുട്ടി ഇടത്തട്ടേൽ ആണ് പരേതന്റെ ഭാര്യ. നിക്സൺ, എഡ്വിൻ (മക്കൾ). ഹന്ന (മരുമകൾ)

പൊതുദർശനത്തിന് വരുന്നവർ പൂക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

പൊതുദർശനം നടക്കുന്ന സ്ഥലവും സമയവും-

St. Anthony and Our Lady of Mercy church, Hull, HU6 7LG.

Reception of the body at 12 noon Saturday 24 June
Requiem Mass at 12.30 pm.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more