കൊച്ചി: കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ബെന്നി ബെഹ്നാന്‍.
പാര്‍ട്ടിയില്‍ ആലോചിച്ചല്ല നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബില്ലിനെ പിന്തുണച്ചതെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ആലോചന നടത്തിയിട്ടില്ലെന്ന് പിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും ബെന്നി ബഹ്നാന്‍ ചൂണ്ടിക്കാട്ടി. കെപിസിസി രാഷ്ട്രീയകാര്യസമിതി വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടുമെന്നും കെപിസിസി തീരുമാനം പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരിക്കുമെന്നും ബെന്നി ബഹ്നാന്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഏകകണ്ഠമായിട്ടായിരുന്നു ബില്ല് നിയമസഭ പാസാക്കിയത്. ഇതിന് പിന്നാലെ ഇന്നലെ സുപ്രിംകോടതി, അഡ്മിഷനുമായി ബന്ധപ്പെട്ട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുന്ന ഓര്‍ഡിനന്‍സ് റദ്ദു ചെയ്തുകൊണ്ട് ഇരുമെഡിക്കല്‍ കോളെജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രവേശനം അസാധുവാക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധി മുന്നില്‍ക്കണ്ടാണ് തിടുക്കപ്പെട്ട് നിയമസഭ ഇരുമെഡിക്കല്‍ കോളെജുകളിലെയും വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കാനായി ബില്ല് കൊണ്ടുവന്നത്.
ബില്ല് സഭയില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എയായ വിടി ബല്‍റാം ഇതിനെ എതിര്‍ത്തെങ്കിലും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല, ബല്‍റാമിനെ എതിര്‍ക്കുകയും കുട്ടികളുടെ ഭാവിയെ കരുതി ബില്ലിനെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിംകോടതി ഇന്ന് റദ്ദാക്കുകയും കോളെജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം അസാധുവാക്കികയതും.
ഇതേതുടര്‍ന്നാണ് ഇന്നലെ പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ്, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവര്‍ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതില്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. ഇതിനൊപ്പം ബെന്നി ബഹ്നാനും നിയമസഭയിലെ കോണ്‍ഗ്രസ് നിലപാടിനെതിരേ രംഗത്തുവന്നിരുന്നു.
click on malayalam character to switch languages