1 GBP = 106.30
breaking news

“യുക്മ സ്റ്റാർസിംഗർ 3” മത്സരങ്ങൾ നാലാം റൗണ്ടിലേക്ക്………. രവീന്ദ്രഗീതങ്ങളുമായി ക്വാർട്ടർ  ഫൈനൽ പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് 

“യുക്മ സ്റ്റാർസിംഗർ 3” മത്സരങ്ങൾ നാലാം റൗണ്ടിലേക്ക്………. രവീന്ദ്രഗീതങ്ങളുമായി ക്വാർട്ടർ  ഫൈനൽ പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് 
സജീഷ്  ടോം 
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 മ്യുസിക്കൽ റിയാലിറ്റി ഷോ പുതിയ റൗണ്ടിലേക്ക് കടക്കുകയാണ്. ഗായകരുടെ മനസ്സിനിണങ്ങിയ “ഇഷ്ടഗാന” റൗണ്ടും 1970 കളിലെയും 80 കളിലെയും ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള “ഹൃദ്യഗാന” റൗണ്ടും ആയിരുന്നു പ്രഥമ സ്റ്റേജിൽ അരങ്ങേറിയത്. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ക്വാർട്ടർ ഫൈനലിലേക്കെത്തിയ ഗായകരുടെ പോരാട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
രണ്ടാം വേദിയിൽ ആദ്യത്തേത് യുഗ്മ ഗാന റൗണ്ട് ആയിരുന്നു. യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിച്ചുകൊണ്ട്, നവ മാധ്യമങ്ങളുടെ സഹായത്തോടെ ഡ്യുവറ്റ് റൗണ്ടിലേക്ക് കൃത്യമായ പരിശീലനം കഴിഞ്ഞെത്തിയ ഗായകരുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ നമ്മൾ കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ കണ്ടുകഴിഞ്ഞു. സ്റ്റാർസിംഗർ മത്സരങ്ങൾ പുരോഗമിക്കവേ മത്സരാർത്ഥികളുടെ ആലാപനത്തിൽ ഗുണപരമായുണ്ടായ മാറ്റങ്ങളും, വർദ്ധിച്ച ആത്മവിശ്വാസത്തോടെയുള്ള പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റികൊണ്ട് മുന്നേറുകയാണ്.

മലയാള സിനിമാഗാന രംഗത്തെ അതികായനായിരുന്ന യശഃശരീരനായ രവീന്ദ്രൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള “രവീന്ദ്രഗീത”ങ്ങളുടേതാണ് ക്വാർട്ടർ ഫൈനലിലെ അടുത്ത  റൗണ്ട്. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ നിത്യ ഹരിത രവീന്ദ്രഗീതങ്ങളുമായി എത്തുന്നത് സാൻ ജോർജ് തോമസ് (ചന്ദന മണിവാതിൽ പാതി ചാരി………..), ജിസ്മോൾ ജോസ് (തേനും വയമ്പും നാവിൽ തൂവും……………), വിനു ജോസഫ് (കളിപ്പാട്ടമായ് കണ്മണി നിന്റെ മുന്നിൽ……….) എന്നീ ക്വർട്ടർ ഫൈനലിസ്റ്റുകളാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more