1 GBP = 108.46
breaking news

സച്ചിന്റെ മകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു: മുംബൈ ടെക്കി അറസ്റ്റില്‍

സച്ചിന്റെ മകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു: മുംബൈ ടെക്കി അറസ്റ്റില്‍

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മുംബൈ അന്ധേരി സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ നിതിന്‍ സിഷോധെ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

നേരത്തേ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടില്‍ നിന്നും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്റെ മകള്‍ ട്വിറ്ററില്‍ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകള്‍ ആണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലാപ്‌ടോപ്പ്, രണ്ടു മൊബൈല്‍ ഫോണുകള്‍, മറ്റു കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രവരി 9 വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും ഉപയോഗിച്ചു വരുന്നയാളാണ്. ഇയാളുടെ പക്കല്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച് മറ്റാരോ ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇയാളുടെ വക്കീല്‍

സാറയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്റെ ട്വീറ്റിനെ തുടര്‍ന്ന് ഈ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സിഷോഡെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more