സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ: ഈ വരുന്ന ഫെബ്രുവരി പത്ത് ശനിയാഴ്ച, മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെയും യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ നടത്തുന്ന യുക്മ യൂത്ത് പ്രോഗ്രാമിലേക്കു വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സദയം ക്ഷണിക്കുന്നു ..
മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെ സഹകരണത്തോടെയാണ് യൂത്ത് പ്രോഗ്രാം നടത്തുന്നത്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന പ്രൊഫെഷണൽ വിദ്യാർത്ഥികളും വിദഗ്ധരും നയിക്കുന്ന വർക്ഷോപ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ പ്രൊഫെഷനെക്കുറിച്ചും അതിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചും കരിക്കുലത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ചും ഈ പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കും .
കഴിഞ്ഞ മാസം ‘യുക്മ യൂത്ത്’ ചെൽറ്റൻഹാമിൽ വെച്ച് ‘യുക്മ സൗത്ത് വെസ്റ്റിന്റെ’ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്രോഗ്രാമിന് മികച്ച പിന്തുണയാണ് ലഭിച്ചത് . യുകെയിലെ വിവിധ റീജിയനുകളിൽ ഇതുപോലെയുള്ള കരിയർ ഗൈഡൻസ് യൂത്ത് പ്രോഗ്രാം നടത്തുവാൻ യുക്മ യൂത്തിനെ സമീപിച്ചിട്ടുണ്ട്. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ ദീപ ജേക്കബ്ബ്, യുക്മ നാഷണൽ എക്സിക്ക്കുട്ടീവ് അംഗം ഡോ ബിജു പെരിങ്ങാത്തറ തുടങ്ങിയവർക്കാണ് യുക്മ യൂത്തിന്റെ ചുമതല. ഇന്ത്യയിൽ വിദ്യാഭ്യാസം കഴിഞ്ഞ മാതാപിതാക്കൾക്ക് ഇവിടെത്തെ വിദ്യാഭ്യാസ രീതികളെക്കുറിക്കും ഇവിടത്തെ കരിക്കുലത്തെക്കുറിച്ചും ( Key stages up to A Level ), യൂണിവേഴ്സിറ്റി അഡ്മിഷനെക്കുറിച്ചും മറ്റും അറിയുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനകരമാണ്
പേർസണൽ സ്റ്റേറ്റ്മെൻറ് എഴുതുന്നതിനെക്കുറിച്ചും UCAS നോൺ അക്കാഡമിക് പോയിന്റ് എങ്ങനെ നേടാമെന്നും GCSE subject സെലക്ഷനെക്കുറിച്ചും മറ്റും അറിയുവാനുള്ള അവസരവും ഈ യൂത്ത് പ്രോഗ്രാമിൽ ഉണ്ടായിരിക്കും. പഠ്യേതര വിഷയങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണൽ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട് . മെഡിസിൻ , എഞ്ചിനീയറിംഗ് , ഫാർമസി, സൈക്കോളജി , നഴ്സിംഗ് മുതലായ കരിയർ സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടി ക്രമങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും .
രജിസ്‌ട്രേഷൻ കൃത്യം 1.30 pm നു തന്നെ ആരംഭിക്കും. രണ്ടു മുതൽ ആറു മണിവരെയാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടുക :
Mr Wilson Mathew 07703722770
Mr Kalesh Bhaskaran 07725866552
Mr Sheejo Varghese 07852931287
Mr Thankachan Abraham 07883 022378
Venue : Mancester Malayalee Association
C/O Bridgelea Pupil Referral Unit
Mount Road, Manchester
M18 7GR
click on malayalam character to switch languages