1 GBP = 108.89
breaking news

കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ റബര്‍കര്‍ഷകര്‍ക്ക് ഇരുട്ടടി: ഇന്‍ഫാം

കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ റബര്‍കര്‍ഷകര്‍ക്ക് ഇരുട്ടടി: ഇന്‍ഫാം

ഫാ. ആന്റണി കൊഴുവനാല്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി
കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ ഈ മേഖലയെ പാടെ അവഗണിച്ചുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകള്‍ റബര്‍ കര്‍ഷര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
റബറിന് വിലയോ അടിസ്ഥാനഇറക്കുമതി വിലയോ സംവരണമോ ഉത്തേജക പദ്ധതികളോ ഇല്ലാതെ 146 കോടി രൂപ മാത്രം റബര്‍ ബോര്‍ഡിന്റെ നിത്യ ചെലവിനായി മാറ്റിവച്ചിരിക്കുന്ന കേന്ദ്ര ബജറ്റ് റബര്‍ കര്‍ഷകരോട് നീതികേടാണ് കാണിച്ചിരിക്കുന്നത്. അതിലും ദുഃഖകരം റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിനെതിരേ ഇക്കാലമത്രയും സമരം ചെയ്തവര്‍ അധികാരത്തിലേറി സ്വന്തം ബജറ്റില്‍ റബര്‍ കര്‍ഷകരെ ഇപ്പോള്‍ വഞ്ചിച്ചിരിക്കുന്നു. നിലവിലുള്ള ഉത്തേജക പദ്ധതിയുടെ തുടര്‍ച്ച നിഷേധിച്ചിരിക്കുന്നത് വന്‍ ചതിയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതും എന്നാല്‍, നടപ്പിലാക്കാത്തതുമായ റബര്‍ പാര്‍ക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സിയാല്‍ മോഡല്‍ കമ്പനി ബജറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിലെ 500 കോടിയുടെ പ്രഖ്യാപനം പോലും റബര്‍ കര്‍ഷകര്‍ക്ക് ഇതുവരെയും നല്‍കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
2015ല്‍ ഭൂനികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുടെ വര്‍ധനവിനെതിരേ പ്രക്ഷോഭം നടത്തി നാടു സ്തംഭിപ്പിച്ചവര്‍ ഇത്തവണത്തെ ബജറ്റില്‍ ഭൂനികുതി ഇരട്ടിയായി വര്‍ധിപ്പിച്ചതിന് എന്താണ് ന്യായീകരണം. ചെലവുചുരുക്കലിനു പ്രാധാന്യം കൊടുക്കാതെ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് അംഗീകരിക്കില്ല. തിരുത്തലിന് സര്‍ക്കാര്‍ തയാറാകണം. തരിശുഭൂമി കൃഷി, നാളികേരം, ജൈവകൃഷി, നെല്ല്, വിത്ത്, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, പച്ചക്കറി മേഖല എന്നിവയ്ക്ക് ചെറിയ തുകകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് കാര്‍ഷിക പ്രതിസന്ധി അതിജീവിക്കുകയില്ല. മൃഗസംരക്ഷണം, ഹരിതമിഷന്‍ പദ്ധതി, വനജീവി ആക്രമണം, മലിനീകരണ നിയന്ത്രണം എന്നിവയ്ക്കായി തുക ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കാര്‍ഷിക നാണ്യ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാനവില, സംഭരണം, വിപണനം, സമയബന്ധിതമായ സംഭരണവില നല്‍കല്‍ എന്നിവയ്ക്ക് ക്രിയാത്മകമായ നിര്‍ദേശങ്ങളോ വിഹിതങ്ങളോ ബജറ്റില്‍ ഇല്ല. റബര്‍മേഖലയുടെ പ്രതിസന്ധികളെക്കുറിച്ച് വാതോരാതെ സംസാരിച്ചവരുടെ നിഷേധ നിലപാട് റബര്‍ കര്‍ഷകര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്ന് വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more