1 GBP = 106.79
breaking news

പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവർഷത്തിലെ ജ്വാല ഇ- മാഗസിൻ പ്രസിദ്ധീകണത്തിലേക്ക്

പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവർഷത്തിലെ ജ്വാല ഇ- മാഗസിൻ പ്രസിദ്ധീകണത്തിലേക്ക്

വർഗ്ഗീസ് ഡാനിയേൽ, (പി ആർ ഒ, യുക്മ)
ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികൾ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാൻ നമുക്കുവേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ ശ്രീ റജി നന്തിക്കാട് വായനക്കാർക്ക് പകരുന്നത്. പുതുവർഷത്തിൽ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം ഒരുപക്ഷെ ചിലരെയെങ്കിലും മാറിചിന്തിക്കുവാൻ ഇത് പ്രേരണയാകട്ടെ.

“തോൽക്കുന്ന യുദ്ധത്തിനും പടയാളികൾ വേണമെല്ലോ, ഞങ്ങളോടൊപ്പം ചേരുക” എന്ന് കത്തെഴുതി കവികളെയും കലാകാരന്മാരെയും അണിനിരത്തികൊണ്ടു പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ച് നീണ്ട എട്ടു വർഷത്തെ സമരം നടത്തി സൈലന്റ് വാലിയിൽ അണക്കെട്ട് വേണ്ട എന്ന തീരുമാനമെടുപ്പിച്ച സുഗതകുമാരി എന്ന കേരളത്തിന്റെ പ്രകൃതി സ്നേഹിയെ പറ്റി ‘വി പ്രദീപ്’ എഴുതിയ “മലയാളത്തിന്റെ പവിഴമല്ലി” എന്ന ലേഖനം തികച്ചും വേറിട്ടൊരനുഭവമായിരിക്കും വായനക്കാർക്ക് ലഭിക്കുക എന്നതിൽ ലവലേശം സംശയം വേണ്ട.

ചരിത്രവും പൈതൃകവും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ നിർവചിച്ചുകൊണ്ടു പതിമൂന്നാം നുറ്റാണ്ടുമുതലുള്ള പൈതൃകങ്ങളെയും അത് ചരിത്രമായതിനെയും പറ്റി പ്രതിപാദിക്കുന്ന മനോഹരമായ ലേഖനം – പി ചന്ദ്രശേഖരന്റെ “ചരിത്രത്തിനും പൈതൃകത്തിനും തമ്മിലെന്ത്”, സ്മരണകളിലേക്കു ഒരു മടക്കയാത്ര എന്ന പംക്തിയിൽ സുഗതകുമാരി ടീച്ചറെ നേരിൽ കാണാൻ ലഭിച്ച വലിയ അവസരത്തെ പറ്റി പറയുന്ന ജോർജ് അറങ്ങാശ്ശേരിയുടെ “രാത്രിമഴയിൽ നനഞ്ഞ്”, ബിനു ആനമങ്ങാട് എഴുതിയ കവിത “ചവറ്റിലക്കോഴികൾ”, സേതു ആർ എഴുതിയ കഥ “വിലവിവരപ്പട്ടിക”, ഫൈസൽ ബാവ എഴുതിയ ലേഖനം “അവയവ ബാങ്കുകൾ സാർവ്വത്രികമാവുമ്പോൾ”, എൽ തോമസുകുട്ടി എഴുതിയ കവിത “വെണ്ടക്ക” ആഷ്‌ലി റോബി എഴുതിയ കഥ “ചില്ലു ജനാല”, കെ പി ചിത്രയുടെ കവിത “വാതിലിൽ കോറി വരക്കുന്നു”, അനുഭവം എന്ന പംക്തിയിൽ ടി പത്ഭനാമന്റെ രചനകളെപ്പറ്റി കെ ടി ബാബു രാജ് എഴുതിയ “ഒരു കഥയും കുറച്ചു അരിമണികളും”, പോളി വർഗ്ഗീസിന്റെ കവിത “അടുക്കളകളിൽ തിളക്കുന്നത്” എന്നിവയാണ് ഈ ലക്കത്തിലെ വിഭവങ്ങൾ.

യുക്മയുടെ സാംസ്കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന ‘ജ്വാലക്ക്’ ഒരുപറ്റം നല്ല വായനക്കാരിൽ നിന്നും നിർലോഭമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടർന്നും ഞങ്ങൾ അത് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രസിദ്ധീകരണ യോഗ്യമായ രചനകളും [email protected] എന്ന വിലാസത്തിൽ അയണമെന്ന് “ജ്വാല” മാനേജിങ് എഡിറ്റർ സജീഷ് ടോം അഭ്യർത്ഥിക്കുന്നു.
ജ്വാലയുടെ ഈ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more