1 GBP = 107.54
breaking news

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും

പുതു വര്‍ഷം മികച്ച നേട്ടമാണ് ഫെയ്‌സ്ബുക്കിനും വാട്ട്‌സാപ്പിനും നേടികൊടുത്തിരിക്കുന്നത്. 2018ന്റെ തുടക്കത്തില്‍ ലൈവ് ബ്രോഡ്കാസ്റ്റിങിലാണ് ഫെയ്‌സ്ബുക്കിന്റെ നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ദശലക്ഷത്തോളം ആളുകള്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ അവരുടെ കമ്മ്യൂണിറ്റികളുമായി പങ്കുവയ്ക്കാന്‍ ലൈവില്‍ എത്തി എന്നാണ് കമ്പനിയുടെ കണക്കുകള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് ഈ വര്‍ഷത്തെ ലൈവ് വീഡിയോകള്‍ എന്ന് ഫെയ്‌സ്ബുക്കിന്റെ പ്രോഡക്ട് മാനേജര്‍ എറിന്‍ കൊണോലി ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

ഡിസംബറിലെ ശരാശരി ദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നുമടങ്ങിലേറെയാണ് പുതുവര്‍ഷ ദിനത്തില്‍ സുഹൃത്തുക്കള്‍കൊപ്പമുള്ള ലൈവ് ബ്രോഡ്കാസ്റ്റ് എന്നും എറിന്‍ കൂട്ടിചേര്‍ത്തു.

അതേസമയം വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ 75 ബില്യണ്‍ മെസ്സേജുകള്‍ അയച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. ബ്ലാക്‌ബെറി ഒഎസ്, വിന്‍ഡോസ് ഫോണ്‍ എന്നീ സര്‍വീസുകളിലെ പ്രവര്‍ത്തനം ഡിസംബര്‍ 31 ന് വാട്ട്‌സാപ്പ് നിര്‍ത്തലാക്കിയിട്ടും പുതിയ റെക്കോഡ് സൃഷ്ടിക്കാന്‍ ആപ്ലിക്കേഷന് സാധിച്ചു.

ഇതിനു മുന്‍പ് 2016ലെ പുതുവര്‍ഷ ആഘോഷത്തിലായിരുന്നു റെക്കോര്‍ഡ് നേടിയത്. 73 ബില്യണ്‍ മെസ്സേജുകളാണ് 2016ല്‍ അയച്ചത്.ഇതില്‍ 13 ബില്യണ്‍ ഇമേജുകളും 5 ബില്യണ്‍ വീഡിയോകളും ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more