മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപ് മനസുതുറന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട മൌനത്തിനൊടുവിലാണ് ഫേസ്ബുക്കില്‍ ഒരു കുറിപ്പിലൂടെ ദിലീപ് പ്രതികരിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന ആരാധകരാണ് തന്‍റെ ശക്തിയെന്നാണ് ദിലീപ് പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് എഫ് ബിയില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഒരു മണിക്കൂറിനകം 45,000 ലൈക്കുകളും 4,400 ഓളം ഷെയറുകളുമായി മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കുതിക്കുന്ന പോസ്റ്റിന് രാത്രി 12 മണിയോടെ 89,000ത്തിലധികം
ലൈക്കുകളും, പന്ത്രണ്ടായിരത്തോളം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
ഈ പോക്ക് പോയാല്‍ മലയാളത്തിലെ മറ്റൊരു താരത്തിനും ഇന്നുവരെ ലഭിക്കാത്ത റെക്കാര്‍ഡ് ‘കമ്മാരസംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്ഥാപിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേസും അറസ്റ്റുമൊന്നും ദിലീപിന്റെ താരപദവിക്ക് കോട്ടം സംഭവിച്ചിട്ടില്ലന്ന് മാത്രമല്ല, സ്വീകാര്യത കൂടുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
രാമലീല സിനിമ നന്നായത് കൊണ്ട് മാത്രമാണ് ഓടിയതെന്ന് പറയുന്ന ദിലീപിന്റെ വിമര്‍ശകര്‍ ഇനിയും ടീസര്‍ പോലും പുറത്തിറങ്ങാത്ത സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് കിട്ടിയ വരവേല്‍പ്പ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്.
പ്രതിഫല കാര്യത്തില്‍ മമ്മുട്ടിയെ മറികടന്ന ദിലീപ് ഉടന്‍ തന്നെ മോഹന്‍ലാലിനെയും മറികടക്കുമെന്നാണ് പറയപ്പെടുന്നത്.
ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ റിലീസായ രാമലീല മലയാള സിനിമാ ചരിത്രത്തില്‍ പുലി മുരുകന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി കഴിഞ്ഞിട്ടുണ്ട്.
ഈ റെക്കോര്‍ഡും ‘ കമ്മാരസംഭവം’ തകര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ദിലീപിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും, ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും, നിങ്ങളുടെ സ്നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം നേര്‍ന്നുകൊണ്ടും എന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചവര്‍ക്ക് സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.
click on malayalam character to switch languages