1 GBP = 106.75
breaking news

“എന്റെ സ്പൈയിൻ യാത്രാവിവരണം രണ്ടിലധികം ചാപ്റ്റർ കോപ്പിയടിച്ചു”; ലണ്ടനിലെ പ്രമുഖ മലയാളി എഴുത്തുകാരനെതിരെ മലയാളം ബ്ലോഗെഴുത്തുകാരൻ

“എന്റെ സ്പൈയിൻ യാത്രാവിവരണം രണ്ടിലധികം ചാപ്റ്റർ കോപ്പിയടിച്ചു”; ലണ്ടനിലെ പ്രമുഖ മലയാളി എഴുത്തുകാരനെതിരെ മലയാളം ബ്ലോഗെഴുത്തുകാരൻ

By UUKMA News Desk

ലണ്ടൻ: ലണ്ടനിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കാരൂർ സോമനെതിരെ ആരോപണവുമായി മലയാളിയായ മനോജ് രവീന്ദ്രൻ. കാരൂർ സോമനെഴുതി മാതൃഭൂമി ബുക്ക്സ് പബ്ലിഷ് ചെയ്ത സ്‌പെയിൻ കാളപ്പോരിന്റെ നാട് എന്ന യാത്രാവിവരണം പുസ്തകമാണ് തന്റെ ബ്ലോഗിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി മനോജ് രംഗത്തെത്തിയിട്ടുള്ളത്. തന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവായി എത്തിയാണ് മനോജ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

താൻ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച സ്‌പെയിൻ യാത്രാവിവരണത്തിന്റെ രണ്ടും മൂന്നും ചാപ്റ്ററുകളുടെ മുഴുവൻ ഭാഗവും അവസാന ചാപ്റ്ററിന്റെ കുറച്ച് ഭാഗങ്ങളും ചേർത്തതാണ് കാരൂർ പുസ്തകമിറക്കിയതെന്നാണ് മനോജ് ആരോപിക്കുന്നത്. തന്റെ ആദ്യ ബ്ലോഗ് മുതൽ തന്നെ തന്റെ ഭാര്യയെ താൻ കഥാപാത്രങ്ങളിൽ വിശേഷിപ്പിക്കുന്നത് മുഴങ്ങോടിക്കാരിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ പല സ്ഥലത്തും അത് എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് പല സ്ഥലങ്ങളിലും അത് എഡിറ്റ് ചെയ്യാതെ തന്നെ അത് പോലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ മകൾ നേഹയുടെ പേര് പോലും അത് പോലെ തന്നെ പല സ്ഥലത്തും ഉപയോഗിച്ചിട്ടുണ്ട്.

ഏകദേശം 51ഓളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള കാരൂർ സോമനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മനോജ് വ്യക്തമാക്കി. എന്നാൽ വിവാദം യുക്മ സംഘടനക്കെതിരെ മനപ്പൂർവ്വം ഉപയോഗിക്കാനിറങ്ങിയ മാധ്യമങ്ങൾക്കെതിരെ യുക്മ നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാരൂർ സോമൻ യുക്മ ജ്വാല മാസിക എഡിറ്റർ എന്ന നിലയിലാണ് ഒരു മാധ്യമം പ്രചരിപ്പിക്കുന്നത്. യുക്മയുമായി ബന്ധപ്പെട്ട് ഒരു സ്ഥാനങ്ങളും കാരൂർ സോമൻ വഹിക്കുന്നില്ലെന്ന് യുക്മ നേതാക്കൾ വ്യക്തമാക്കി.

മനോജിന്റെ ഫേസ്‌ബുക്ക് ലൈവ് വീഡിയോ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more