1 GBP = 106.30
breaking news

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിലെ ആദ്യ ഗാനം പുറത്തെത്തി ; വീഡിയോ കാണാം

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിലെ ആദ്യ ഗാനം പുറത്തെത്തി ; വീഡിയോ കാണാം

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദൻ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും.

സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച്‌ മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more