1 GBP = 108.49
breaking news

പ്രീതി പട്ടേൽ രാജി വച്ചു; ഒരാഴ്‌ചക്കിടെ തെരേസാ മെയ് മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രി

പ്രീതി പട്ടേൽ രാജി വച്ചു; ഒരാഴ്‌ചക്കിടെ തെരേസാ മെയ് മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രി

ബ്രിട്ടീഷ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​​െൻറ​യോ അ​നു​മ​തി​യി​ല്ലാ​തെ ഇ​സ്രാ​യേ​ൽ രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യും അ​ന്താ​രാ​ഷ്​​ട്ര വികസനകാര്യ സെ​ക്ര​ട്ട​റി​യു​മാ​യ പ്രീ​തി പട്ടേൽ രാജി വച്ചു. ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി പ്രീ​തി ബ്രി​ട്ട​നി​ലേ​ക്ക്​ മടങ്ങാൻ പ്രധാനമന്ത്രി മേയ് ആവശ്യപ്പെട്ടിരുന്നു. .

നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​ന്ത്രി രാ​ജി​​വെ​ക്ക​ണ​മെ​ന്ന ആവശ്യം പ്ര​തി​പ​ക്ഷം ശക്​തമാക്കിയ സാഹചര്യത്തിൽ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി മ​ട​ങ്ങി​യെ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പ്രീ​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ തെ​രേ​സ മേ​യ്​ സ​ർ​ക്കാ​രി​ൽ​നി​ന്നും രാ​ജി​െ​വ​ക്കേ​ണ്ടി​വ​രു​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാണ് പ്രീ​തി പ​ട്ടേ​ൽ. ലൈം​ഗി​കാ​പ​വാ​ദ​ത്തി​ൽ കു​ടു​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ തെ​രേ​സ മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നാ​മ​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​തി​രോ​ധ​മ​ന്ത്രി മൈ​ക്കി​ൾ ഫാ​ല​ൻ രാ​ജി​െ​വ​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​​ പ്രീ​തി ഇ​സ്രാ​യേ​ൽ അധികൃതരുമായി കൂടിക്കാഴ്​ച ന​ട​ത്തി​യ​ത്. യാ​ത്ര​യെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളും തെ​രേ​സ ​േമ​യ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യും അ​വ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ്​ വി​വ​രം. ജൂ​ലാ​ൻ കു​ന്നു​ക​ളി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ആ​ശു​പ​ത്രി​യും പ്രീ​തി സ​ന്ദ​ർ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ന​യ​ത​​ന്ത്ര​മ​ര്യാ​ദ​യ​നു​സ​രി​ച്ച്​ ബ്രി​ട്ടീ​ഷ്​ എം.​പി​മാ​രോ മ​ന്ത്രി​മാ​രോ ജൂ​ലാ​ൻ കു​ന്നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. 1967ൽ ​സി​റി​യ​യി​ൽ​നി​ന്ന്​ ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത മേ​ഖ​ല​യാ​ണ്​ ജൂ​ലാ​ൻ കു​ന്നു​ക​ൾ. സ​ർ​ക്കാ​രി​​​​െൻറ അ​നു​മ​തി​യി​ല്ലാ​തെ ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​രു​മാ​യി ആ​ഗ​സ്​​റ്റി​ൽ അ​ന​ധി​കൃ​ത ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചു വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി പ്രീ​തി​യെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more