സിസ്റ്റർ. ഗ്രേസ്മേരി
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ തീർത്ഥാടനം ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പലസ്തീൻ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം നസ്രത്ത്, താബോർ മല, ഗലീലി, കാനായിലെ കല്യാണ വീട്, ബത്ലഹേം, ഗാഗുൽത്താ, ചാവുകടൽ, ഒലിവുമല, സീയോൻ മല, സീനായ് മല എന്നീ പ്രധാന പുണ്യ സ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങൾക്ക് പുറമെ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദർശിക്കും.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോ മിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പർശമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കാനും എപ്പാർക്കിയുടെ എല്ലാ പ്രവർത്തനങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കാനുമുള്ള ഒരവസരമാണ് ഈ രൂപതാ തീർത്ഥാടനം.
ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കൊണ്ടുള്ള സ്രാമ്പിക്കൽ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാനിദ്ധ്യം ഈ തീർത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ടു പ്രമുഖ ട്രാവൽ കമ്പനികൾ നയിക്കുന്ന ഈ താർത്ഥാടനത്തിന്റെ പാക്കേജ് താഴെ പറയും പ്രകാരമാണ്:-
യാത്രാനിരക്ക്:-
മുതിർന്നവർക്ക്: 1200 പൗണ്ട്
കുട്ടികൾക്ക് (11 വയസിൽ താഴെ): 1100 പൗണ്ട്
ഫോർ സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും (Breakfast, Lunch, Dinner)
ഏറ്റവും ചിലവ് കുറഞ്ഞ ഈ 10 ദിവസത്തെ തീർത്ഥാടനത്തിന് പരിചയസമ്പന്നരായ ഗൈഡുകൾക്കു പുറമെ യുകെയുടെ വിവിധ എയർപോർട്ടുകളിൽ നിന്നും യാത്രാ സൗകര്യമുണ്ടായിരിക്കുന്നതാണ്.
ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ നിന്നും ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ട്രസ്റ്റിമാർക്ക് പേരുകൾ നൽകി അഡ്വാൻസ് തുക അടച്ച് രജിസ്റ്റർ ചെയ്തു ഈ തീർത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ട് CST എല്ലാവരുടെയും സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയ് സെബാസ്റ്റ്യൻ: 07862701046
click on malayalam character to switch languages