1 GBP = 106.75
breaking news

ചരിത്രം തിരുത്തുവാന്‍ കലാപ്രേമികള്‍ കീത്ലീയിലേക്ക്. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേള ശനിയാഴ്ച.

ചരിത്രം തിരുത്തുവാന്‍ കലാപ്രേമികള്‍ കീത്ലീയിലേക്ക്. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേള  ശനിയാഴ്ച.

 

കീത്ലീ മലയാളി അസ്സോസ്സിയേഷന്റെ ആതിഥേയത്തില്‍ യുക്മ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ കലാമേളക്ക് ഒക്ടോബര്‍ ഏഴാം തീയതി രാവിലെ പത്തുമണിക്ക് തിരശ്ശീല ഉയരുന്നു. റെജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാ അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നും താരതമ്യേനെ ശക്തമായ മല്‍സരമാണു നടക്കുക എന്നു വ്യക്തമായി.
കഴിഞ്ഞ രണ്ടു വര്‍ഷമായി റീജിയണല്‍ ചാമ്പ്യന്‍ ആയിരുന്ന ഷെഫീല്‍ഡ് കേരളാ കള്‍ചറല്‍ അസ്സോസ്സിയേഷനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിക്കുവാന്‍ സ്വന്തം തട്ടകത്തില്‍ നിന്നുകൊണ്ടു കീത്ലീ മലയാളി അസ്സോസ്സിയേഷന്‍ ശ്രമിക്കുമ്പോള്‍ ഭീഷണിയായി നാഷണല്‍ വൈസ് പ്രസിഡന്റ് ദീപാ ജേക്കബിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ചറല്‍ ഓര്‍ഗ്ഗനൈസ്സേഷനും സെലക്ടീവായ ഇനങ്ങളില്‍ മാത്രം മല്‍സരിച്ചു കൂടുതല്‍ പോയന്റ് നേടുവാന്‍ ബ്രാഡ് ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനും കഴിഞ്ഞ നാലു വര്‍ഷമായി കലാമസരങ്ങളില്‍ നിന്നും മാറി നിന്ന സ്‌കന്തോര്‍പ്പ് മലയാളി അസ്സോസ്സിയേഷനും മല്‍സര രംഗത്തുണ്ട്. പങ്കെടുക്കുന്ന മല്‍സരങ്ങളില്‍ ജയം ഉറപ്പിക്കുവാന്‍ ഉള്ള തീവ്രശ്രമത്തിലാണു വേക്ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍. ലീഡ്‌സ് മലയാളി അസ്സോസ്സിയേഷനും യോര്‍ക്ക് മലയാളി അസ്സോസ്സിയേഷനും അവരുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് വിജയ പ്രതീക്ഷയുള്ള ഇനങ്ങളില്‍ മാത്രം മല്‍സരിക്കുമ്പോള്‍ മുന്‍ കാല ചരിത്രങ്ങളെ മാറ്റിയെഴുതുന്ന മല്‍സരമാവും ഇക്കുറി ഇവിടെ നടക്കുക എന്ന് സംശയലേശമെന്യേ പറയുവാന്‍ സാധിക്കും.
അതേസമയം കലാമേളയുടെ പരിപൂര്‍ണ്ണ വിജയത്തിനായി വളരെ ചിട്ടയോടെ, പരാതികള്‍ക്ക് ഇടനല്‍കാതെയുള്ള ക്രമീകരണങ്ങള്‍ ആണു റീജിയണല്‍ പ്രസിഡന്റ് ശ്രീ കിരണ്‍ സോളമന്റെയും സെക്രട്ടറി ജസ്റ്റിന്‍ ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ ഉള്ള ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നത്. റീജണല്‍ വൈസ് പ്രസിഡന്റ് റീനാ മാത്യുവും കമ്മറ്റിയംഗം സജിന്‍ രവീന്ദ്രനുമാണു കലാമേളയുടെ മല്‍സര ക്രമീകരണങ്ങള്‍ ചെയ്യുന്നത്.
മല്‍സരവേദിയായ ഹോളി ഫാമിലി കാതലിക് ഹൈസ്‌കൂളില്‍ ആവശ്യമായ  ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കീത്ലീ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഡോ. സുദിന്‍, സെക്രട്ടറി ശ്രീ സോജന്‍ മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയംഗങ്ങള്‍ ആണു.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഷെഫീല്‍ഡില്‍ നിന്നുള്ള രാജേഷ് മാത്യവിന്റെ കാറ്ററിംഗ് സര്‍വ്വീസ് രുചികരമായ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം ചുവടെ

Holy Family Catholic School, Spring Gardens Lane, Keighley, BD20 6HL

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more