1 GBP = 108.89
breaking news

‘നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ തയ്യാര്‍ ’: ഉലകനായകന്‍

‘നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ തയ്യാര്‍ ’: ഉലകനായകന്‍

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ് രാഷ്ടീയത്തെ പറ്റി ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമല്‍ഹാസന്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്.

അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ തനിക്ക് താല്‍പര്യമില്ലെന്നും നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്‌നാട്ടിലെ ജനങ്ങളെന്നും ഉലകനായകന്‍ വ്യക്തമാക്കി. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടു തന്നെ അടുത്ത 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താന്‍ മല്‍സരിക്കുമെന്ന് കമല്‍ഹാസന്‍ പറയുന്നു.

നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ തനിച്ചു നില്‍ക്കുന്നതിനാണു താല്‍പര്യമെന്നു കമല്‍ പറയുന്നു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമല്‍ഹാസനും രംഗത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more