1 GBP = 107.88
breaking news

ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല: രാജ്‌നാഥ് സിംഗ്

ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല: രാജ്‌നാഥ് സിംഗ്

നിസാമാബാദ്: ഇന്ത്യയിലേക്ക് ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാനുമായും അങ്ങനെതന്നെ, എന്നാല്‍ അവര്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ കാര്യമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. തെലുങ്കാനയിലെ നിസാമാബാദില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യങ്ങളുടെ കൂടിക്കാഴ്ചയ്ക്കു വിളിക്കുമ്പോള്‍ അത് മികച്ച ബന്ധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമല്ലെന്നും, ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ‘ന്യൂ ഇന്ത്യ 2022’ പദ്ധതിയെപ്പറ്റി പരാമര്‍ശിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more