യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ഹോര്‍ഷാമില്‍. ഈ വര്‍ഷം റിഥം മലയാളി അസോസിയേഷന്‍ ഹോര്‍ഷം ആണ് കലാമേളയുടെ മത്സര മാമാങ്കത്തിന്
ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30നാരംഭിക്കുന്ന കലാമേളയില്‍ 20 അസോസിയേഷനില്‍ നിന്നുള്ള
മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലേക്കു ചേര്‍ന്നതോടെ കൂടുതല്‍ മല്‍സരാര്‍ഥികള്‍ സജീവമായി പങ്കെടുക്കുന്ന കലാമേളയായി മാറുകയാണിത്.
നമ്മുടെ സമൂഹത്തിലെ എല്ലാ മലയാളികളുടെയും കലാവാസനകളെ
വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് യുക്മ
യുകെയിലങ്ങോളമിങ്ങോളം കലാമേളകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നത്. ഇന്നത്തെ കുട്ടികള്‍ നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്‌കാരിക
തിരിച്ചറിവിലാണ് എല്ലാ അസോസിയേഷനുകളും കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്.
ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും
പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് ഓരോ വിഭാഗമായി
തിരിച്ചിരിക്കുന്നു. പ്രായം അനുസരിച്ച് കിഡ്‌സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.
കലാമല്‍സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടികള്‍ക്കു കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷനുകള്‍ക്ക് എവറോളിംഗ് ട്രോഫി നല്‍കും.
മത്സരങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാനായി എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍, കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷന്‍
ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്. രജിഷ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ നിന്നോ അതാതു അസോസിയേഷന്‍ സെക്രട്ടറിയില്‍ നിന്നോ ലഭ്യമാകും. മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഒക്ടോബര്‍ 1ന് മുന്‍പ് യുക്മ
സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറിക്കു അയച്ചു നല്‍കേണ്ടതാണ്.
കഴിഞ്ഞ ദിവസം ഹോര്‍ഷാമില്‍ വച്ച് നടന്ന റീജിയണല്‍ കമ്മറ്റി മത്സരങ്ങളുടെ പൂര്‍ണ വിജയത്തിനായി കലാമേള കമ്മറ്റി പ്രഖ്യാപിച്ചു.
താഴെ പറയുന്നവര്‍ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.
കലാമേള ചെയര്‍മാന്‍ : ലാലു ആന്റണി
വൈസ് ചെയര്‍മാന്‍ : സുരാജ് എം രാജന്‍
ജനറല്‍ കണ്‍വീനര്‍ : അജിത് വെണ്‍മണി
അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ : റോജിമോന്‍ വര്‍ഗീസ്
അപ്പീല്‍ കമ്മറ്റി : ലാലു ആന്റണി, അജിത് വെണ്‍മണി, അനില്‍ വര്‍ഗീസ്, ജോമോന്‍ കുന്നേല്‍
ഫിനാന്‍സ് കണ്‍ട്രോളര്‍ : അനില്‍ വര്‍ഗീസ്
ഓഫീസ് ഇന്‍ ചാര്‍ജ് : മുരളി കൃഷ്ണന്‍
ഓഫീസ് സഹായികള്‍ : ജോഷി കുര്യാക്കോസ് ,സനീഷ് ബാലന്‍ , ബിബിന്‍ എബ്രഹാം
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്: മനോജ് പിള്ള , ജേക്കബ്‌കോയിപ്പള്ളി, ഹരിപദ്മനാഭന്‍, ജോസ് പിഎം, ട്വിങ്കില്‍ ടോംസ്
ഫസ്റ്റ് എയ്ഡ് : ജോസിന്‍ ജോസ്, ഹെലന്‍ എബ്രഹാം, റോസ്‌മോള്‍ അലന്‍ .
ജനറല്‍ കോര്‍ഡിനേറ്റര്‍സ് :
ബിജു പോത്താനിക്കാട്, സെബാസ്റ്റ്യന്‍ എബ്രഹാം , ടിനോ സെബാസ്റ്റ്യന്‍, ജോ വര്‍ഗീസ്, സോനു സെബാസ്റ്റ്യന്‍ , സ്റ്റാലിന്‍ ദേവസിയ, ദില്‍ഷാദ് , ബിനോയ് ചെറിയാന്‍ , ജോജി ജോസഫ്, അഭിലാഷ് ആബേല്‍, സിജു ജേക്കബ്, ജയശ്രീ, സന്നമ്മ ബെന്നി , സാബു മാത്യു , ജോമി ജോയ്,
ജോസ് ഫെര്‍ണാണ്ടസ്, ജോമോന്‍ ചെറിയാന്‍ , ജോയ് പൗലോസ്,
പോളച്ചന്‍ , ശശികുമാര്‍പിള്ള, ജിമ്മി അഗസ്റ്റിന്‍, അലന്‍ ജേക്കബ്,
കലാമേള ഉന്നത നിലവാരം പുലര്‍ത്തി വിജയിപ്പിക്കുവാന്‍ അംഗ അസ്സോസിയേഷനുകളോടും മലയാളി സമൂഹത്തോടും യുക്മ സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യര്‍ത്ഥിച്ചു
കലാമേള നടക്കുന്ന വേദിയുടെ വിലാസം :
Collyers College, 82 Hurst Rd, Horsham
RH12 2EJ
click on malayalam character to switch languages