1 GBP = 108.49
breaking news

തിരുവനന്തപുരത്തെ എ.ടി.എം കൊള്ളയടിച്ച കവര്‍ച്ചാ സംഘം പിടിയില്‍; ചെങ്ങന്നൂരുകാരനായ സംഘത്തലവന് കൂട്ടാളികള്‍ ഉത്തരേന്ത്യക്കാര്‍

തിരുവനന്തപുരത്തെ എ.ടി.എം കൊള്ളയടിച്ച കവര്‍ച്ചാ സംഘം പിടിയില്‍; ചെങ്ങന്നൂരുകാരനായ സംഘത്തലവന് കൂട്ടാളികള്‍ ഉത്തരേന്ത്യക്കാര്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ഉള്‍പ്പെടെ രാജ്യത്തെ പതിനഞ്ചിലധികം എ.ടി.എം മെഷീനുകള്‍ അറുത്തുമാറ്റി ലക്ഷങ്ങള്‍ കൊള്ളയടിച്ച കവര്‍ച്ചാ സംഘം പൊലീസ് പിടിയിലായി. മാരാരിക്കുളം, കായംകുളം സി.ഐമാരുടെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് ആറംഗ കവര്‍ച്ചാ സംഘത്തെ ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തലവന്‍ ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷില്‍ (34) നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മോഷണ സംഘത്തിലെ ബാക്കിയുള്ളവരെ കൂടി പൊലീസ് വലയിലാക്കിയത്.

ചെങ്ങന്നൂര്‍ സ്വദേശിയാണെങ്കിലും കാലങ്ങളായി കേരളത്തിന് പുറത്ത് താമസിച്ചുവന്ന സുരേഷിന് കൊള്ളസംഘവുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ ബാങ്കുകളും എ.ടി.എമ്മുകളും കവര്‍ച്ച ചെയ്ത നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സംഘത്തെ കവര്‍ച്ചയ്ക്കായി കേരളത്തിലേക്ക് കൂട്ടികൊണ്ടുവന്നത് സുരേഷാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കവര്‍ച്ചയ്ക്കായി സുരക്ഷാ ജീവനക്കാരില്ലാത്തതും വിജനമായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളതുമായ എ.ടി.എമ്മുകള്‍ തിരഞ്ഞെടുത്തതും, പണം തട്ടിയെടുത്തശേഷം സുരക്ഷിതമായി രക്ഷപ്പെടുന്നതിനുമുള്ള വഴികള്‍ കവര്‍ച്ചാ സംഘത്തിന് നിര്‍ദേശിച്ചതും സുരേഷാണെന്നാണ് വിവരം. കവര്‍ച്ചയ്ക്കായി ഗ്യാസ് കട്ടര്‍ തരപ്പെടുത്തിയതിന് പിന്നിലും സംഘത്തിന് കേരളത്തില്‍ തമ്പടിക്കാനുള്ള സൗകര്യങ്ങള്‍ തരപ്പെടുത്തിയതിനും പിന്നില്‍ലുംസുരേഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more