1 GBP = 106.56
breaking news

യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്

യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്

ബാല സജീവ്കുമാര്‍, യുക്മ പി ആര്‍ ഒ

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച യുക്മ സാന്ത്വനം പദ്ധതി ഇതിനോടകം യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യു കെ മലയാളികളെ ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ നമ്മളുടെ സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ തന്നെ പങ്കെടുത്ത അംഗങ്ങള്‍ സമാഹരിച്ച് 2500 പൗണ്ട് സ്വരുക്കൂട്ടുകയും ഈ സഹായ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. യുക്മ സാന്ത്വനം എന്ന പേരില്‍ ഈ ആവശ്യത്തിലേക്ക് തുടങ്ങിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനും നല്ല പ്രതികരണമാണ് ലഭിച്ചത്.യുക്മയുടെ ഈ സംരംഭത്തിന് പിന്തുണ നല്‍കിയ നല്ലവരായ എല്ലാ യു കെ മലയാളികളോടുമുള്ള യുക്മ നാഷണല്‍ കമ്മിറ്റിയുടെ അകൈതവമായ നന്ദി അറിയിക്കട്ടെ.

ഷ്രോപ്പ്‌ഷെയറിലെ ടെല്‍ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നിര്യാതയായ ഉഷ മേനോന്റെ കുടുംബത്തിനാണ് യുക്മ സാന്ത്വനം ആദ്യം സഹായകമാകുന്നത്.2013ല്‍ രോഗനിര്‍ണ്ണയം നടത്തി ക്യാന്‍സര്‍ എന്ന രോഗമാണെന്ന് എന്ന് കണ്ടെത്തി കേരളത്തിലും യു കെ യിലുമായി തുടര്‍ ചികിത്സകളുമായി പടവെട്ടി പരാജയപ്പെട്ട് ദുഃഖത്തിലാഴ്ന്ന ഈ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഉഷാ മേനോന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിന്റെ ആവശ്യത്തിലേക്കാണ് യുക്മയുടെ സഹായം കൈമാറുന്നത്. അതനുസരിച്ച് ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും ഫ്യുണറല്‍ ഡയറക്ടേഴ്‌സ് നു വേണ്ടുന്നതുമായ ചിലവാണ് ഈ അവസരത്തില്‍ യുക്മ വഹിക്കുക.

യുക്മ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും താല്പര്യമുള്ളവരില്‍ നിന്നും സമാഹരിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്. യുക്മ സാന്ത്വനം സംരംഭത്തിലെ വരവ് ചിലവ് കണക്കുകള്‍ കൃത്യമായി അംഗങ്ങളെ അറിയിക്കുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more