1 GBP = 109.11
breaking news

പാറമ്പുഴ കൂട്ടക്കൊല വിധി നാളെ.

പാറമ്പുഴ കൂട്ടക്കൊല വിധി നാളെ.

കോട്ടയം; പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി കുറ്റക്കാരാണെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറാണ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. 2015 മെയ് 16 നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാല്‍സന്‍ (71) ഭാര്യ പ്രസന്ന കുമാരി (62) മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി വിധി പ്രഖ്യാപനം നാളത്തേക്ക് മാറ്റിവച്ചത്.

പ്രതികള്‍ക്ക് എതിരെ 302, 397,457,380, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പോലീസ് ചാര്‍ജ് ചെയ്ത എല്ലാ കേസുകളും കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ പറഞ്ഞു.

പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അച്ഛനും അമ്മയും ഉള്ളതിനാല്‍ ഏറ്റവും കുറഞ്ഞ ശിക്ഷയെ നല്കാവൂവെന്ന് പ്രതി മറുപടി നല്‍കി. കേസ് തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പാമ്പാടി സി.ഐ. സജു വര്ഗീസ് പറഞ്ഞു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തിലെ ഏക അംഗം വിപിന്‍ ലാല്‍ കോടതിയില്‍ എത്തിയിരുന്നു.
കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയ തുണി അലക്കു സ്ഥാപനത്തില്‍ തുണി തേപ്പുകാരനായിരുന്നു പ്രതി നരേന്ദ്രകുമാര്‍ (30). സ്വന്തം കട ബാധ്യതകള്‍ വീട്ടാന്‍ ഇയാള്‍ അര്‍ധരാത്രി കോല നടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. പാമ്പാടി സി.ഐ. സജു വര്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘ0 ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16 നു വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന് വേണ്ടി രഞ്ജിത്ത് ജോണ്‍ ഹാജരായി. പ്രതിക്ക് വക്കില്‍ ഇല്ലാതെ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച ജിതേഷ് ജെ ബാബുവും, വി.എസ്. മനുലാലുമാണ് കോടതിയില്‍ ഹാജരായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more