1 GBP = 108.89
breaking news

അടുത്ത കെ പി സി സി പ്രസിഡന്റ് ആരാകും? താനില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

അടുത്ത കെ പി സി സി പ്രസിഡന്റ് ആരാകും? താനില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണെന്ന് വി എം സുധീരന്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അടുത്തതാര് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. വി ഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാരകരന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പ്രാഥമികമായി നിലനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ പേരാണ്.

എന്നാല്‍, അണികളുടെയെല്ലാം പ്രതീക്ഷകള്‍ തകര്‍ത്ത് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് ആകാന്‍ തന്നെ കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. താന്‍ ഒരു തീരുമാനമെടുത്താല്‍ അതെടുത്തതാണ് എന്നാണ് വാര്‍ത്തയോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയ്ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന വാദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞാല്‍ പി ടി തോമസിനെയാകും പരിഗണിക്കുക എന്ന് കരുതുന്നു. കെ മുരളീധരനാകും നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും സ്വാധീനമുള്ള നേതാവാണ്. ഒരു തവണ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് പാര്‍ട്ടിയെ ശക്തമായി നയിച്ചിട്ടുണ്ട്. ശക്തനായ ഒരു നേതാവിനെയാണ് ഹൈക്കമാന്‍ഡ് തേടുന്നതെങ്കില്‍ മുരളീധരന്റെ പേരാകും ആദ്യം പരിഗണിക്കപ്പെടുക എന്ന് കരുതുന്നവര്‍ പാര്‍ട്ടിയില്‍ ഏറെയാണ്.

മലബാറിലേക്ക് പാര്‍ട്ടി അധ്യക്ഷ സ്ഥാനം വേണമെന്ന നിലപാടില്‍ സുധാകരനും കൂട്ടരും അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിലേക്ക് എത്തും എന്നത് വിലങ്ങ് തടിയാകും. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരാനിരിക്കുകയാണ്. ഇവിടങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കായിരിക്കും ഹൈക്കമാന്‍ഡ് ആദ്യം പരിഗണന നല്‍കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more