1 GBP = 105.47
breaking news

ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍…. പുത്തനുണര്‍വ്വുമായി നവ നേതൃത്വം….

ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍…. പുത്തനുണര്‍വ്വുമായി നവ നേതൃത്വം….

അലക്‌സ് വര്‍ഗ്ഗീസ്

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട,
ശ്രീ. ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റിയുടെ ആദ്യ നിര്‍വാഹക സമിതി യോഗം റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി അടുത്ത ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പതിമൂന്ന് അസോസിയേഷനുകളെയും വിശ്വാസത്തിലെടുത്ത് കൊണ്ട് കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മുന്നോട്ട് പോകുവാനും, റീജിയന്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാ അസോസിയേഷനുകളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ യോഗം അഭ്യര്‍ത്ഥിച്ചു.

നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മുഴുവന്‍ അംഗ അസോസിയേഷനുകളിലെയും യുക്മ പ്രതിനിധികളെയും അസാസിയേഷന്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ച് കൊണ്ട് യുക്മയുടെ ചരിത്രത്തിലിദംപ്രഥമമായി റീജിയന്‍ തലത്തില്‍ ഒരു സമ്മേളനം ഏപ്രില്‍ 8 ന് നടത്തുവാന്‍ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യുക്മയുടെ ദേശീയ ഭാരവാഹികളും മറ്റ് പ്രമുഖ നേതാക്കളും സംബന്ധിക്കും.

യുക്മ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റിന് നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ആതിഥേയത്വം വഹിക്കും. ലിവര്‍പൂളിലെ അസോസിയേഷനുകളായ ലിമയുടെയും, ലിംകയുടെയും സഹകരണത്തോടെയായിരിക്കും വേളീ ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നടത്തുവാന്‍ തീരുമാനിച്ചു.

യുക്മ നഴ്‌സസ് ഫോറം ഏപ്രില്‍ 28 ന് ലണ്ടനില്‍ വച്ച് നടത്തുന്ന കോണ്‍ഫറന്‍സിന് നോര്‍ത്ത് വെസ്റ്റ് റീജിയന്റെ എല്ലാവിധ പിന്തുണയും സഹകരണവും യോഗം ഉറപ്പ് നല്കി.

യുകെയിലെ മലയാളി സമൂഹത്തിന് അത്യാവശ്യ, അത്യാഹിത ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനും സാന്ത്വനമേകുന്നതിനുമായി രൂപം കൊടുക്കുന്ന ‘റാപിഡ് റെസ്‌പോണ്‍സ് ടീം’ നേര്‍ത്ത് വെസ്റ്റ് റീജിയനില്‍ തുടക്കം കുറിച്ചു. പ്രസ്തുത ടീമിനെ യുക്മ ദേശീയ നിര്‍വാഹക സമിതിയംഗം ശ്രീ .തമ്പി ജോസ് നയിക്കും. റീജിയനിലെ എല്ലാ അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി ആര്‍.ആര്‍.ടി (RRT) വിപുലീകരിക്കും.

ജൂലൈ മാസത്തില്‍ റീജിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16നും 26 വയസ്സിനുമിടയിലുള്ള യുവജനങ്ങള്‍ക്കായി 5 സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ. സാജു കാവുങ്ങ ടൂര്‍ണമെന്റിന്റെ ചുമതല വഹിക്കും.

നവംബര്‍ മാസത്തില്‍ റീജിയന്‍ കമ്മിറ്റിയുടെ ധനശേഖരണാര്‍ത്ഥം സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിക്കും.റീജിയണല്‍ ആര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ.ജോയ് ആഗസ്തിക്കായിരിക്കും ഇതിന്റെ ചുമതല.

നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 17ന് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെയും, റീജിയണല്‍ കലാമേള ഒക്ടോബറില്‍ ലിവര്‍പൂളില്‍ ലിംകയുടെ സഹകരണത്തോടെയും സംഘടിപ്പിക്കും.

”യുക്മയുടെ സാന്ത്വനം’ പദ്ധതിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പരമാവധി ആളുകളെ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി.

യോഗത്തില്‍ നാഷണല്‍ ട്രഷറര്‍ ശ്രീ. അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി, ദേശീയ സമിതിയംഗം ശ്രീ. തമ്പി ജോസ്, റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ.ഷാജി വരാക്കുടി, ജോയിന്റ് സെക്രട്ടറി ശ്രീ. ഹരികുമാര്‍ പി.കെ, ട്രഷറര്‍ ശ്രീ. രഞ്ജിത്ത് ഗണേശ്, ജോയിന്റ് ട്രഷര്‍ ശ്രീ. എബി, ആര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ്. ജോയ് അഗസ്തി, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ. സാജു കാവുങ്ങ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more