ജയകുമാര്‍ നായര്‍
ലോകത്തെ ഏറ്റവും പഴ ക്കം ചെന്ന പടക്കപ്പല്‍ ഐ എന്‍ എസ് വിരാട് ഡീ കമ്മീഷണ്‍ ചെയ്തു .ഇന്നലെ തന്റെ ആസ്ഥാനമായ മുംബായ് നാവിക കേന്ദ്രത്തില്‍ വെച്ച് ആചാരപൂര്‍വം നാവികസേനയുടെ പതാക അഴിച്ചു മാറ്റിയതോടെ ഇന്ത്യന്‍ നാവിക സേനയിലെ വിരാടയുഗം അവസാനിച്ചു ……
മുപ്പതു വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെയും ഇരുപത്തേഴു വര്‍ഷം റോയല്‍ നേവിയുടെയും നെടുംതൂണായി നിലകൊണ്ട കപ്പലിന് 28700 ടണ്‍ കേവുഭാരമാണുള്ളത്
1987 മെയ് 12 നു ഇന്ത്യന്‍ നവികസേനയടെ ഭാഗമായ വിരാട് അതിനു മുന്‍പ് ബ്രിട്ടീഷ് നാവികസേന യുടെ പതാക വാഹിനിയായിരുന്നു .അക്കാലത്ത് ബ്രിട്ടനും അര്‍ജന്‍ന്റ്റിനയും തമ്മില്‍ ഫ്‌ളുക്ലാന്‍ഡ് ദിപിനു വേണ്ടി നടത്തിയ യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചു . 1959 തില്‍ എച് എം എസ് ഹെര്‍മിസ് എന്ന പേരില്‍ റോയല്‍ നേവിയില്‍ സൈനികസേവനം ആരംഭിച്ച കപ്പല്‍ 1987 ഇല്‍ ഇന്ത്യ വാങ്ങുക യായിരുന്നു
കപ്പലിന്റെ കരുത്തായിരുന്ന സീഹാരിയര്‍ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. എന്നാല്‍ പുനരുപയോഗ പ്രധമായ ആയുധങ്ങളും ,സെന്‍സറു കളും ചേതക്ക് , സീ കിംഗ് തുടങ്ങിയ ഹെലീകൊപ്റ്ററുകളും നാവികസേനയുടെ മറ്റ് കപ്പലുകളില്‍ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായതോടെ ശ്രീലങ്കയിലെ സമാധാന ദൌത്യം , മാലിയിലെ അട്ടിമറി ശ്രമം പരാജയ പ്പെടുത്തുക, പാര്‍ലമെന്റ് ആക്രമണം ത്തോടനുബന്ധിച്ച നാവിക വിന്യാസം , കാര്‍ഗില്‍ യുദ്ധ ത്തോടനുബന്ധിച്ച നാവിക വിന്യാസം, തുടങ്ങിയവ വിരാടിന്റെ സൈനികസേവത്തിലെ നാഴിക കല്ലുകളായിമാറി .
വിരാട് ഒരു നാവിക കാഴ്ച ബംഗ്‌ളാവ് ആക്കിമാറ്റുവാന്‍ ഇതിനോടകം തന്നെ ആന്ദ്രപ്രദേശ് താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ അതിനു വേണ്ട മുടക്കുമുടക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു . ആ ചര്‍ച്ചകള്‍ വിജയിച്ചാല്‍ വിരാട് വിശാഖപട്ടണത്തിനു അലങ്കാരമായി മാറും എന്നുകരുതാം, ശ്രമം പരാജയപ്പെട്ടാല്‍ കപ്പല്‍ പൊളിച്ചുവില്‍ക്കുകയല്ലാതെ നാവികസേനയ്ക്ക് മറ്റുവഴികളില്ല….. വരും തലമുറയ്ക്ക് കടലിലെ വീര കഥകള്‍ പറഞ്ഞു കൊടുക്കുവാന്‍ വിരാടമുത്തശി എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
click on malayalam character to switch languages