1 GBP = 108.89
breaking news

അടുത്ത രണ്ടാം ശനിയാഴ്ച മാര്‍ച്ച് 11 നായി ബഥേല്‍ വീണ്ടും കാതോര്‍ക്കുന്നു….

അടുത്ത രണ്ടാം ശനിയാഴ്ച മാര്‍ച്ച് 11 നായി ബഥേല്‍ വീണ്ടും കാതോര്‍ക്കുന്നു….

മറിയാമ്മ ജോഷി

പൊട്ടി വിരിയുന്ന പ്രഭാതത്തെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങുന്ന പ്രഭാത നക്ഷത്രം പോലെ ബഥേല്‍ വീണ്ടും ഒരുങ്ങുന്നു രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായ്.

റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാ ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വന്‍ഷന്‍ ഏറെ ആത്മീയ മധുരമാക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും എത്തിച്ചേരും. അതോടൊപ്പം യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകനും ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി സ്പിരിച്വല്‍ ഡയറക്ടറുമായ റവ. കാനോന്‍ ജോണ്‍ യൂഡ്രിസും പങ്കെടുക്കും.

ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെക്ഷനിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി ജനം എത്തിച്ചേരുന്നു.

നമുക്ക് വേണ്ടി വിശുദ്ധ കുര്‍ബാന ആകുവാന്‍ നുറുങ്ങുന്ന ആ ദേഹം. ഇവിടെ ഈശോ അവശനും ക്ഷീണിതനും ആണ്. ഒരു മണിക്കൂറെങ്കിലും എന്നോട് കൂടെ ഉണര്‍വോടെ ആയിരിക്കുവാന്‍ അപേക്ഷിക്കുന്ന ആ കണ്ണുകള്‍ തീവ്രമായി നമ്മെ നോക്കുന്നു. ഈശോയുടെ കുരിശിന്റെ വഴിയില്‍ ഈശോയുമായി ഒന്നാകുന്ന നോമ്പുകാലം. ഈശോയുടെ പീഡാനുഭവത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുവാന്‍ സെഹിയോന്‍ സേക്രഡ് ഡ്രാമ ടീം അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കരണ കുരിശിന്റെ വഴി ഭക്ത്യാദരപ്പൂര്‍വ്വം നടത്തപ്പെടുന്നതായിരിക്കും.

ആത്മീയ അജ്ഞതയുടെ തീരങ്ങളില്‍ നമ്മുടെ മക്കള്‍ അലയുവാന്‍ ഇടയാകരുത്. അത് സങ്കടങ്ങള്‍ ക്ഷണിച്ചു വരുത്തും. ഇപ്പോള്‍ തന്നെ ഈശോ ഉള്ള വഴിയിലേക്ക് അവരെ നമുക്ക് തിരിച്ചു വിടാം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് ഡിസ്‌ക്കഷന്‍ തിരിച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. ഈശോയുടെ പീഡാനുഭവത്തില്‍ അവിടുത്തെ അമ്മയായ മറിയത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന ‘LOOKING THROUGH HER EYES’ എന്ന പ്രോഗ്രാം കുട്ടികള്‍ക്കായി അവതരിക്കപ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കായി ഏറ്റവും അനുയോജ്യമായ കഥകളും മറ്റും ഉള്‍പ്പെടുന്ന കിങ്ഡം റവ. ലെറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു.

കണ്‍വന്‍ഷനില്‍ കടന്നു വരുന്ന ഏതൊരാള്‍ക്കും ഇംഗ്‌ളീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിങ്ങിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ഇംഗ്‌ളീഷിലും മലയാളത്തിലും ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.

രാവിലെ 8 മണിയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകീട്ട് 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനായും ചേര്‍ന്ന് ഏവരെയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

വിലാസം:

Bethel Convention Centre Kelvin Way . West Bromwich B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി: 07878149670

അനീഷ്: 07760254700

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more