1 GBP = 108.89
breaking news

കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഘടനയായ കല ഹാംപ്‌ഷെയറിന് നവ നേതൃത്വം…

കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഘടനയായ കല ഹാംപ്‌ഷെയറിന് നവ നേതൃത്വം…

ജോര്‍ജ് എടത്വ

യുകെയിലെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഘടനയായ കല ഹാംപ്‌ഷെയറിന് നവ നേതൃത്വം. സൗത്താംപ്ടണില്‍ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികള്‍.

പ്രസിഡന്റ്: ഉണ്ണികൃഷ്ണന്‍ നായര്‍, സൗത്താംപ്ടണ്‍

വൈസ് പ്രസിഡന്റ്: സിജിമോള്‍ ജോര്‍ജ്ജ്, ലെസ്റ്റര്‍

ജന:സെക്രട്ടറി: ജെയ്സണ്‍ ബത്തേരി, വൂള്‍സ്റ്റണ്‍

ട്രഷറര്‍ : ജോയ്സണ്‍ ജോയ്, വിഞ്ചസ്റ്റര്‍

ജനറല്‍ കണ്‍വീനര്‍: സിബി മേപ്പുറത്ത്, സൗത്താംപ്ടണ്‍

പി.ര്‍.ഒ: മനോജ് മാത്രാടന്‍, ഡോര്‍സെറ്റ്

കൂടാതെ കലയുടെ പ്രധാന പരിപാടിയായ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയത്തിനായി ഒരു കമ്മറ്റിയേയും യോഗത്തില്‍ തിരഞ്ഞെടുത്തു. മീറ്റോ ജോസഫ് – ഓള്‍ഡ് ഈസ് ഗോള്‍ഡ് ഇവന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കും , മനു ജനാര്‍ദ്ദനന്‍ ചിചെസ്റ്റര്‍ , ആനന്ദവിലാസ് പോര്‍ട്ടസ്മൗത്ത് , ജോണ്‍സന്‍ ജോണ്‍ ഹോര്‍ഷം , രാകേഷ് തായിരി പോര്‍ട്‌സ്മൗത്ത്, ജോര്‍ജ്ജ് എടത്വ ലെസ്റ്റര്‍ തുടങ്ങയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കും .

ഏപ്രില്‍ 30 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ കലാസാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അണിനിരക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് നടക്കും . എല്ലാ സംഗീത പ്രേമികളെയും കലാസ്വാദകരെയും സ്‌നേഹപൂര്‍വ്വം സൗത്താംപ്ടണിലെക്ക് ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more