ജോബിള്‍ ജോസ്
വൂസ്റ്റര്‍ മലയാളികളെ കണ്ണീരിലാഴ്ത്തി ദൈവസന്നിധിയിലേക്ക് യാത്രയായ പ്രിയപ്പെട്ട ലിസമ്മ ചേച്ചിയുടെ മൃതശരീരം നാളെ സെന്റ്. ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പരേതയുടെ ആത്മശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ഉച്ച കഴിഞ്ഞു മൂന്നു മണിക്കാണ് കര്‍മ്മങ്ങള്‍ നടക്കുക. വൂസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു ലിസമ്മ ചേച്ചി. വൂസ്റ്ററില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത് മുതല്‍ ഉള്ള കാര്യങ്ങളില്‍ ഏറെ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുള്ള ലിസമ്മ ചേച്ചിയുടെ വിയോഗം തീരാനഷ്ടമാകും. എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന ഒരു സഹോദരിയായി എല്ലാവരുടെയും എല്ലാ കാര്യങ്ങളിലും സഹായഹസ്തവുമായി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ച ചേച്ചി ഈ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ എല്ലാകാലത്തും ഒളിമങ്ങാതെ നില്‍ക്കും. വൂസ്റ്ററിലെ മലയാളി കൂട്ടായ്മ ഒന്നായി ചേര്‍ന്ന് സ്വര്‍ഗീയ പൂങ്കാവനത്തിലേക്ക് പ്രാര്‍ത്ഥനയോടെ യാത്രയാക്കും.
വൈക്കം ആലിന്‍ച്ചുവട്ടില്‍ ജോസ് വര്‍ഗീസിന്റെ ഭാര്യയാണ് മരിച്ച ലിസമ്മ. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ലിസ്മി ജോസ്, വെയില്‍സ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായ ജെസ്ലി ജോസ്, എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ജെസ്വിന്‍ ജോസ് തുടങ്ങിയവരാണ് മക്കള്‍.
മാന്‍വെട്ടം കാരിക്കാമുകളേല്‍ കുടുംബാംഗം ആണ് ലിസമ്മ. കെ.ജെ പോള്‍ മാന്‍വെട്ടം, കുട്ടിയമ്മ തോമസ് (ഹൈദരാബാദ്), സിറിയക്ക് ജോസഫ് (യു.എസ.എ) എന്നിവര്‍ സഹോദരങ്ങളാണ്. 2003 മുതല്‍ വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു പരേത. ശനിയാഴ്ച പൊതുദര്‍ശനത്തിനു ശേഷം സംസ്‌ക്കാരം പിന്നീട് വൈക്കം ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ നടക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിലിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.
പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം:
St. George Catholic Church, 1 Sansome Place, Worcester, WR1 JUG
പാര്‍ക്കിങ് സൗകര്യം:
St Martins Gate, City Walls Road, Worcester, WR1 2BS
click on malayalam character to switch languages