ദിനേശ് വെള്ളാപ്പള്ളി, പി.ആര്‍.ഒ
ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളില്‍പോലും എത്തിച്ചത്. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യവും ഏറെയാണ്. ഈ ഘട്ടത്തിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് സംവിധാനവുമായി ഇത്തവണത്തെ ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെ സഹായ ഹസ്തവുമായി എത്തുന്നത്.
അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ആംബുലന്‍സില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഒരുക്കിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ആലുവ എംഎല്‍എ ബഹു. ശ്രീ. അന്‍വര്‍ സാദത്തും ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദയും ചേര്‍ന്നാണ് സേവനം യുകെയുടെ ആംബുലന്‍സ് സംവിധാനത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്.

ലോകമലയാളിസമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി അസൂയാവഹമായ പ്രവര്‍ത്തനങ്ങളും ഒപ്പം നിരവധി ലക്ഷ്യങ്ങളുമായി യു.കെ കേന്ദ്രമാക്കി, ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാല്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ മുറുകി പിടിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സേവനം യുകെയുടെ ലക്ഷ്യം ജാതി മതരഹിത സമൂഹത്തിന്റെ വളര്‍ച്ചയാണ്.

ആദ്യ ഭരണസമിതി രണ്ടു വര്‍ഷത്തെ കാലാവധി ജനുവരി 15ന് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ കിഡിലിംഗ്ട്ടണ്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഹാളില്‍ വച്ച് ജനറല്‍ ബോഡിയോഗവും നവ നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പും നടക്കുകയുണ്ടായി. തുടര്‍ന്ന് 2017 – 2019 കമ്മിറ്റി ചെയര്‍മാനായി ഓക്‌സ്‌ഫോര്‍ഡിലെ ബൈജു പാലക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.
15 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഗ്ലോസ്റ്റെറിലെ അനില്‍ കുമാറാണ് വൈസ് ചെയര്‍മാന്‍. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ശ്രീകുമാര്‍ കല്ലിട്ടത്തില്‍ കണ്‍വീനറും, ജോയിന്റ് കണ്‍വീനറായി വൂസ്റ്ററില്‍ നിന്നുള്ള വേണു ചാലക്കുടിയും സ്ഥാനമേറ്റപ്പോള്‍ ബോണ്‍മൗത്തിലെ ഹേമ സുരേഷാണ് വനിതാ വിഭാഗം കണ്‍വീനര്‍. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള സതീഷ് കുട്ടപ്പനാണ്. ഡെര്‍ബിയില്‍ നിന്നുള്ള ആശിഷ് സാബു ഐടി കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുടുംബ യൂണിറ്റ് കോര്‍ഡിനേറ്ററായി പ്രമോദ് കുമരകത്തെയും, പി ആര്‍ ഓ ആയി ഗ്ലോസ്റ്ററില്‍ നിന്നുള്ള ദിനേശ് വെള്ളാപ്പള്ളിയെയും തിരഞ്ഞെടുത്തു.

ബര്‍മിംഗ്ഹാമില്‍ നിന്നുള്ള സജീഷ് ദാമോദരന്‍, സട്ടനില്‍ നിന്നുള്ള ദിലീപ് വാസുദേവന്‍, ഹാറോയില്‍ നിന്നുള്ള അനില്‍ സി ആര്‍, ആയില്‍സ്ബറിയില്‍ നിന്നുള്ള അനില്‍ കുമാര്‍ രാഘവന്‍, എഡ്മണ്ടനില്‍ നിന്നും അജിത് ഭഗീരഥന്‍, ഷ്രൂസ്ബറിയില്‍ നിന്നുമുള്ള വിശാല്‍ സുരേന്ദ്രന്‍, ചെംസ്‌ഫോര്‍ഡില്‍ നിന്നും രശ്മി പ്രകാശ് എന്നിവരാണ് മറ്റ് ബോര്‍ഡ് മെമ്പേഴ്സ്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് സേവനം യുകെ നാട്ടില്‍ നടത്തിയ പ്രധാനപെട്ട പ്രവര്‍ത്തങ്ങളില്‍ ഒന്നാണ് പൂറ്റിങ്ങല്‍ വെടികെട്ടു ദുരന്തത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്കെത്തിച്ച സഹായഹസ്തം.

അടുത്തിടെ ലണ്ടനില്‍ മരണമടഞ്ഞ ശിവപ്രസാദ് നായരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതില്‍ സേവനം യുകെ വഹിച്ച പങ്ക് യുകെ മലയാളികള്‍ക്കിടയില്‍ ഈ സംഘടനയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ട ഒന്നാണ്. ഒപ്പം യുകെയില്‍ വിഷമത അനുഭവിക്കുന്ന മലയാളിസമൂഹത്തിനൊപ്പം ഓടിയെത്തുന്ന സേവനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.സേവനം യുകെയുടെ ജാതിമതരഹിതമായ പ്രവര്‍ത്തനത്തിന് യുകെയിലെ സമൂഹം നല്‍കുന്ന അംഗീകാരം ആര്‍ക്കും അസൂയ ഉളവാക്കുന്നതാണ്. ജാതിമതരഹിത സംഘടനയായ സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ നവനേതൃത്വത്തിന്റെ കീഴില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
click on malayalam character to switch languages