1 GBP = 108.89
breaking news

പത്തൊന്‍പതാമത് ചെമ്പഴന്തി കുടുംബസംഗമം ഞായറാഴ്ച ബാണ്‍സ്റ്റാഷിളില്‍….

പത്തൊന്‍പതാമത് ചെമ്പഴന്തി കുടുംബസംഗമം ഞായറാഴ്ച ബാണ്‍സ്റ്റാഷിളില്‍….

സുധാകരന്‍ പാലാ

6170 നമ്പറില്‍ യുകെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ പത്തൊന്‍പതാമത് കുടുംബ സംഗമം ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ബാണ്‍സ്റ്റാഷിളില്‍ (ഡെവന്‍) വച്ച് നടക്കും. സമൂഹപ്രാര്‍ത്ഥന, സമൂഹസദ്യ എന്നിവയ്ക്ക് ശേഷം ശ്രീ. ജെതേഷ് പണിക്കര്‍ ഭഗവത്ഗീത മൂന്നാം അദ്ധ്യായം വ്യാഖ്യാനിച്ചു പ്രഭാഷണം നടത്തും.

തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമ യോഗത്തില്‍ ശ്രീ. പി.ജെ. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. കുടുംബ യൂണിറ്റ് കണ്‍വീനര്‍ ലൈജു രാഘവന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.എസ്. സതീശന്‍, വി.എസ്. സുധാകരന്‍, പഞ്ചായത്ത് കമ്മിറ്റിയംഗം മനു വാസുപണിക്കര്‍, വനിതാ സംഘം ശാഖാ പ്രസിഡന്റ് ശ്യാമളാ സതീശന്‍ എന്നിവര്‍ പ്രസംഗിക്കും. ജോയിന്റ് കണ്‍വീനര്‍ രാജി ഷാജി കൃതജ്ഞത വഹിക്കും. വൈകീട്ട് 6 മണിക്ക് കുടുംബസംഗമം പര്യവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ്: 07833205060

ലൈജു: 07723730828

വിലാസം:

28 Fair View

EX311JS

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more