1 GBP = 108.89
breaking news

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്ട്‌ലാന്‍ഡില്‍; മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ആഘോഷങ്ങളില്‍ മുഖ്യ അതിഥി ആയിരിക്കും…

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്ട്‌ലാന്‍ഡില്‍; മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ആഘോഷങ്ങളില്‍ മുഖ്യ അതിഥി ആയിരിക്കും…

ജോ ഇഞ്ചനാട്ടില്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ ആയി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്ട്‌ലാന്‍ഡില്‍ എത്തുന്നു. മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ആഘോഷങ്ങളില്‍ പിതാവ് പങ്കെടുക്കും.

മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ്. കുത്ബര്‍ട് പള്ളിയില്‍ ഇടവക വികാരി ഫാ. ജോസഫ് വെമ്പാടം തറയും ഇടവക ജനങ്ങളും ചേര്‍ന്ന് പിതാവിനെ സ്വീകരിക്കും. തുടര്‍ന്ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഫാ ജോസഫ് വെമ്പാടം തറ, ഫാ ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വി കുര്‍ബ്ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി ഡേ ആഘോഷങ്ങള്‍ക്ക് പിതാവ് മുഖ്യ അതിഥി ആയിരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അജപാലകന്‍ ആയി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്രാമ്പിക്കല്‍ പിതാവ് സ്‌കോട്ട്‌ലാന്‍ഡിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിച്ചിരുന്നു. എങ്കിലും രൂപതയുടെ അധ്യഷന്‍ ആയി സ്ഥാനമേറ്റ ശേഷം, ആദ്യമായി തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെ വിശ്വാസ സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more