1 GBP = 105.54
breaking news

ഇ അഹമ്മദ് എം പിയുടെ ഭൗതിക ശരീരം ഖബറടക്കി

ഇ അഹമ്മദ് എം പിയുടെ ഭൗതിക ശരീരം ഖബറടക്കി

പാര്‍ലമെന്റ് അംഗവും മുന്‍കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയാധ്യക്ഷനും ആയിരുന്ന ഇ അഹമ്മദിന്റെ ഭൌതികശരീരം ഖബറടക്കി. 12 മണിയോടെ ജന്മനാടായ കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആയിരുന്നു ചടങ്ങുകള്‍. ഔദ്യോഗിക ബഹുമതിയോടെയാണ് ഖബറടക്കം നടത്തിയത്.

മയ്യിത്ത് നമസ്‌കാരത്തിന്? പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് കണ്ണൂരില്‍ എത്തിയത്. കോഴിക്കോട് നിന്നും കണ്ണൂര്‍ താണയിലെ വസതിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് മൃതദേഹം എത്തിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും സിറ്റി ദീനുല്‍ ഇസ്!ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ആയിരുന്നു അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more