അടുത്ത രണ്ടു വര്‍ഷം യുക്മയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.പൊതുരംഗത്ത് പരിചയസമ്പന്നരും വളര്‍ച്ചയുടെ പാതയില്‍ യുക്മയെ മുന്നോട്ട് നയിക്കുവാന്‍ പ്രാപ്തരുമായ ഒരു ടീമാണ് ഇത്തവണ യുക്മയുടെ നേതൃനിരയില്‍ എത്തിയിരിക്കുന്നത്.
പ്രസിഡണ്ട് : മാമ്മന്‍ ഫിലിപ്പ്

യുക്മയെ സംബന്ധിച്ചിടത്തോളം മുഖവുര ആവശ്യമില്ലാത്ത നേതാവാണ് മാമ്മന്‍ ഫിലിപ്പ് . പ്രഥമ കമ്മിറ്റിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയിരുന്ന മാമ്മന്‍ കഴിഞ്ഞ കമ്മിറ്റി വരെ അധികാര സ്ഥാനങ്ങള്‍ ഒന്നും വഹിച്ചില്ലെങ്കിലും പിന്നണിയില്‍ പ്രവര്‍ത്തിച്ച് യുക്മയെന്ന സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ സജീവമായിരുന്നു.സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡണ്ട് ആയി സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച അദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷത്തെ കലാമേളകളുടെ മുഖ്യ ചുമതലക്കാരനായിരുന്നു. യുക്മ മിഡ്‌ലാണ്ട്‌സ് റീജിയനില്‍ നിന്നുള്ള SMA സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള യുക്മ പ്രതിനിധിയാണ് മാമ്മന്‍ ഫിലിപ്പ്
ജനറല്‍ സെക്രട്ടറി: റോജിമോന്‍ വര്‍ഗ്ഗീസ്

യുക്മയുടെ തുടക്കം മുതല്‍ ഇന്നു വരെ സജീവമായി പ്രവര്‍ത്തിച്ചു വന്ന ഹോര്‍ഷമിലെ റിഥം അസോസിയേഷനില്‍ നിന്നുള്ള റോജിമോന്‍ സംയുക്ത സൗത്ത് ഈസ്റ്റ് & വെസ്റ്റ് റീജിയണില്‍ ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുള്ള വ്യക്തിയാണ്.
ട്രഷറര്‍ :അലക്‌സ് വര്‍ഗീസ്

യു.കെയിലെ ഏറ്റവുയം വലിയ മലയാളി അസോസിയേഷനുകളിലൊന്നായ നോര്‍ത്ത് വെസ്റ്റ് രീജിയനിലെ മാഞ്ചസ്റ്റര്‍ എം.എം.സി.എയില്‍ നിന്നുള്ള യുക്മ പ്രതിനിധിയായ അലക്‌സ് നിലവില്‍ MMCA സെക്രട്ടറിയാണ്. യുക്മയുടെ ദേശീയ കമ്മറ്റിയില്‍ ജോ. സെക്രട്ടറി, ജോ. ട്രഷറര്‍, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അലക്‌സ് യുക്മ ദേശീയ കമ്മറ്റിയിലെ ഏറ്റവും പരിചയ സമ്പന്നനായ വ്യക്തിയാണ്. യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്ന അലക്‌സ് സംഘടന പത്രത്തിന്റെ മുഖ്യ പ്രചാരകനാണ്.
വൈസ് പ്രസിഡന്റ് : സുജു ജോസഫ്

യുക്മയില്‍ ഏറെ ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ച് മുന്നേറിയ സാലിസ്ബറി അസോസിയേഷനില്‍ നിന്നുമുള്ള സുജു ജോസഫ് സൗത്ത് വെസ്റ്റ് റീജിയന്റെ പ്രസിഡന്റ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുള്ളതാണ്. ഈ ഉത്തരവാദിത്വം വഹിക്കുന്നതിനോടൊപ്പം തന്നെ യുക്മ ന്യൂസ് എന്ന നമ്മുടെ മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗം ചുമതലയും കൂടിയുണ്ട്.
വൈസ് പ്രസിഡന്റ്: ഡോ. ദീപ ജേക്കബ്

യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയനിലെ ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ദീപ ജേക്കബ് സംഘടനയുടെ ഭരണസമിതിയിലെ പ്രഥമ ഡോക്ട്ടര്‍ ആണ്.കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും എംബി.ബി.എസ് ബിരുദം നേടിയ ശേഷം യു.കെയിലെത്തി ഇപ്പോള്‍ ലീഡ്‌സിലെ പ്രശസ്തമായ എന്‍.എച്ച്.എസ് ഹോസ്പിറ്റലായ ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയില്‍ ജോലി ചെയ്യുന്നു.
ജോയിന്റ് സെക്രട്ടറി: ഓസ്റ്റിന്‍ അഗസ്റ്റിന്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള യുക്മ പ്രതിനിധിയായ ഓസ്റ്റിന്‍.ദേശീയ കലാകായിക മേളകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വിജയകരമായ മുന്നേറ്റത്തിന് റീജിയണല്‍ സെക്രട്ടറി എന്ന നിലയില്‍ ഓസ്റ്റിന്‍ വഹിച്ച പങ്ക് എല്ലാവരാലും അംഗീകരിക്കപ്പെടുന്നതു കൊണ്ട് തന്നെ റീജണില്‍ നിന്നുള്ള ദേശീയ ഭാരവാഹി ആരാവണമെന്ന ഒരു ചോദ്യം ഉയരുന്നതിനു മുന്‍പ് തന്നെ നമ്മുടെ പ്രിയങ്കരരായ ദേശീയ പ്രസിഡന്റ് അസിച്ചേട്ടനും റീജണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറും ദേശീയ സമിതി അംഗം കുഞ്ഞുമോന്‍ ജോബും ഉള്‍പ്പെടെ റീജിയണിലെ എല്ലാ നേതാക്കളും ഒന്നടങ്കം ഓസ്റ്റിനെ പിന്തുണയ്ക്കുകയായിരുന്നു.
ജോയിന്റ് സെക്രട്ടറി:: സിന്ധു ഉണ്ണി

നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഏറ്റവും കരുത്തുറ്റ വനിതാ നേതാക്കളിലൊരാളാണ് സിന്ധു ഉണ്ണി. സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള സിന്ധു ഇപ്പോള്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്. വനിതകള്‍ മാത്രം ഭാരവാഹികളായിട്ടുള്ള അസോസിയേഷന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ സാല്‍ഫോഡില്‍ നിന്നുള്ള യുക്മ പ്രതിനിധിയായ സിന്ധു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.
ജോയിന്റ് ട്രഷറര്‍ : ജയകുമാര്‍ നായര്‍

സംഘടനയ്ക്കായി ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യതയോട് കൂടി പൂര്‍ത്തിയാക്കുന്നതില്‍ യുക്മയില്‍ ഒന്നാം നിരയില്‍ തന്നെയാണ് വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസില്‍ (WAM) നിന്നുള്ള യുക്മ പ്രതിനിധിയായ ജയകുമാറിന്റെ സ്ഥാനം. മിഡ്‌ലാന്റ്‌സ് റീജണല്‍ ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുത്ത് യുക്മയില്‍ സജീവമായ ജയകുമാര്‍ കഴിഞ്ഞ ടേമില്‍ മിഡ്‌ലാന്റ്‌സ് റീജണല്‍ പ്രസിഡന്റ് എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. മിഡ്‌ലാന്റ്‌സിലെ അസോസിയേഷനുകളുടെ സാന്നിധ്യവും പങ്കാളിത്തവും എല്ലാ പരിപാടികളിലും തന്നെ ഉറപ്പാക്കിയത് രണ്ട് ദേശീയ കലാമേളകളിലെ വിജയകിരീടം ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് റീജിയണ് കൈവരിക്കുവാന്‍ സഹായകരമായത്.
click on malayalam character to switch languages